കാർ റേസിങ് മത്സരത്തിനിടെ നടൻ അജിത് കുമാർ അപകടത്തിൽ പെട്ടു. യൂറോപ്പിൽ നടന്ന മത്സരത്തിനിടെ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിന്നും അജിത് യാതൊരു പരുക്കുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഡെയർഡെവിൾ’ എന്ന ചിത്രത്തിലാണ് അജിത് അടുത്തതായി അഭിനയിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
Actor Ajith Kumar Survives Car Racing Accident in Europe:
Actor Ajith Kumar was involved in a car racing accident in Europe where his vehicle lost control and collided with another car. Fortunately, Ajith escaped the accident without any injuries. His recent films include Vida Muyarchi and Good Bad Ugly. He is set to star in the upcoming film 'Daredevil', directed by Adhik Ravichandran.