ADVERTISEMENT

തമിഴ് നടനും സംവിധായകനുമായ ലോകേഷ് കനകരാജിന്റെ വർക്കൗട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. നായകനായി അഭിനയിച്ച ആദ്യ സിനിമ ‘ഡിസി’ക്കു വേണ്ടി ലോകേഷ് നടത്തിയ ട്രാൻസ്ഫർമേഷനാണ് വിഡിയോയിൽ കാണുക.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 25 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. ‘മാസ്റ്റർ’, ‘കാട്ടാളൻ’, ‘ജനനായകൻ’ തുടങ്ങിയ സിനിമകളിൽ അതിഥി വേഷത്തിലെത്തിയ ലോകേഷ് ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയാണ് ‘ഡിസി’.

ADVERTISEMENT

വാമിഖ ഗബ്ബി നായികയായെത്തിയ സിനിമയിലെ അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് കയ്യടി നേടുന്ന മറ്റൊരു ഘടകം.

സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. തലൈവാസൽ വിജയ്, അവിനാശ് രഘുദേവൻ, ശ്രീകൃഷ്ണ ദയാൽ, ജവഹർ ശക്തി, പ്രണവ് തിയോഫിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ADVERTISEMENT
Lokesh Kanagaraj's Viral Workout Video for 'DC' Role:

Lokesh Kanagaraj's workout video, showcasing his transformation for his debut lead role in the film 'DC', has gone viral on social media. Directed by Arun Matheswaran, 'DC' achieved over 100 crore at the box office on a budget of 25 crore. While Lokesh had previously made cameo appearances in films like 'Master' and 'Kaithi', 'DC' marks his first full-length leading role. The film's music by Anirudh Ravichander and background score have also received significant praise. Vamiqa Gabbi plays the female lead, with Sanjana Krishnamurthy in another key role, and a supporting cast including Thalavasal Vijay and Avinash Raghudevan.

ADVERTISEMENT
ADVERTISEMENT