ADVERTISEMENT

മകള്‍ അരിനും ഭർത്താവ് രാഹുല്‍ ശർമയ്ക്കുമൊപ്പമുള്ള ഓണച്ചിത്രങ്ങള്‍ പങ്കുവച്ച് നടി അസിൻ. ‘ഈ വർഷം ഞാൻ മാറിനിന്നു. പൂക്കളം പൂര്‍ണമായും അവളെ എൽപ്പിച്ചു’, എന്നാണ് ചിത്രങ്ങൾക്കൊപ്പം അസിൻ കുറിച്ചത്.

മഞ്ഞയും ഓറഞ്ചും കലർന്ന പട്ടുപാവാടയണിഞ്ഞ് പൂക്കളമൊരുക്കുന്ന അരിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. അരിനൊപ്പം പിതാവ് രാഹുൽ ശർമ്മയും ഉണ്ടായിരുന്നു. പരസ്പരം പൂക്കൾ വാരി വിതറി ആഘോഷിക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രങ്ങളും അസിൻ പങ്കുവച്ചു.

ADVERTISEMENT

2016ലാണ് ബിസിനസ്സുകാരനായ രാഹുല്‍ ശർമ്മയെ അസിൻ വിവാഹം കഴിച്ചത്. 2017 ഒക്ടോബറിലാണ് അരിൻ ജനിച്ചത്. വിവാഹത്തിനു പിന്നാലെ സിനിമയിൽ നിന്നു താരം ഇടവേള എടുത്തു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ അപൂർവമായി മാത്രമേ അസിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളൂ.

ADVERTISEMENT
Actress Asin Shares Adorable Onam Pictures with Daughter Arin:

Asin celebrated Onam with her daughter Arin and husband Rahul Sharma, sharing adorable pictures of their festivities. This year, Asin stepped back, allowing Arin to take charge of creating the Pookalam, a traditional floral carpet. The photos, featuring Arin in a vibrant silk skirt arranging flowers and her father joining in the playful celebration, were warmly received by fans. Asin, who married businessman Rahul Sharma in 2016 and welcomed Arin in 2017, has been on a break from acting since her marriage. She occasionally shares glimpses of her family life on social media.

ADVERTISEMENT
ADVERTISEMENT