ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ നായികയായി തിളങ്ങിയ അഭിനേത്രിയാണ് നളിനി. പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് ചുവട് മാറ്റിയ താരം നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
ഇപ്പോഴിതാ, നളിനിയുടെ അറുപതാം പിറന്നാളിന് സഹോദരൻ അറുപത് സാരികൾ സമ്മാനിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ.‘എന്റെ ജന്മദിനത്തിൽ സഹോദരൻ കാർത്തിക് സാമിയിൽ നിന്നുള്ള മറക്കാനാവാത്ത സമ്മാനമായിരുന്നു അത്’ എന്നാണ് വിഡിയോ പങ്കുവച്ച് നളിനി കുറിച്ചത്.
ADVERTISEMENT
‘സാരികളോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 365 ദിവസവും പുതിയ സാരി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ എവിടേപ്പോയാലും സാരി വാങ്ങും. സാരികൾ സൂക്ഷിക്കാനായി ഒരു വീട് തന്നെയുണ്ട്. അവിടെ പലവർഷങ്ങളായുള്ള സാരിയുടെ കലക്ഷൻ തന്നെയുണ്ട്’ എന്ന് സാരികളോടുള്ള ഇഷ്ടം നേരത്തെ ഒരു അഭിമുഖത്തിൽ നളിനി തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ സഹോദരിയുടെ മനസ്സറിഞ്ഞ് സഹോദരൻ നൽകിയ സമ്മാനമാണ് 60 സാരികൾ.
Nalin, a prominent South Indian actress who transitioned from lead roles to character roles, recently celebrated her 60th birthday with a memorable gift from her brother, Karthik Sami. A video showcasing the generous present of sixty sarees has gone viral on social media, highlighting Nalin's profound love for sarees. She has previously expressed her strong preference for wearing a new saree every day and has an extensive collection, even requiring a dedicated space to store them, making this birthday surprise particularly meaningful.