‘അദ്ദേഹത്തോടുള്ള ബഹുമാനം തീർച്ചയായും നഷ്ടപ്പെട്ടു’: ഒന്നിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷ ഫ്രാൻസിസും ?
Jayam Ravi and Kanishka Francis Viral Smoking Video Sparks Controversy
നടൻ ജയം രവിയും സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന സ്വകാര്യ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഞ്ചാവ് ആണ് ഇരുവരും വലിക്കുന്നതെന്ന ആരോപണം ഉയർന്നതോടെ, നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
‘വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ ജയം രവിയെ അനുകൂലിച്ചു സംസാരിച്ചയാളാണ് ഞാൻ. കാരണം അന്ന് അദ്ദേഹത്തിന്റെ ഭാഗത്താണ് ന്യായമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വിഡിയോകൾ കാണുമ്പോൾ കാര്യങ്ങൾ എത്രത്തോളം മാറിമറിഞ്ഞു എന്ന് തിരിച്ചറിയുന്നു. എല്ലാം ഈ രീതിയിലാണ് കലാശിക്കുന്നതെന്ന് കാണുമ്പോൾ വലിയ നിരാശ തോന്നുന്നുണ്ട്; അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും രവിയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറുകയാണ്’ വിഡിയോ പങ്കുവച്ച് ഒരു ആരാധകൻ കുറിച്ചതിങ്ങനെ.
I stood up for Jayam Ravi when the divorce news broke because I genuinely believed his side. But seeing videos of him is a reality check. Disappointed to see how things are turning out definitely lost respect for him.
വിഡിയോയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല.
ADVERTISEMENT
Jayam Ravi and Kanishka Francis Viral Smoking Video Sparks Controversy:
Jayam Ravi drug allegations have surfaced following a viral video of the actor and singer Kanishka Francis smoking together. The video has sparked outrage and criticism, with many accusing the actor of consuming marijuana. One fan expressed disappointment, stating that their respect for Jayam Ravi has diminished significantly upon seeing the video, which contrasts with their previous support during his divorce. The authenticity of the video remains unverified, and no official statements have been released regarding the incident.