ADVERTISEMENT

നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയിലർ എത്തി. സെപ്റ്റംബർ 17-ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

കലാമയ സിനിവേഴ്‌സ്, റോമിയോ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട് സജീവ് പാഴൂർ.

ADVERTISEMENT

ഛായാഗ്രഹണം: ആൽബി ആന്റണി, സംഗീതം: സാം സി.എസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്.

ADVERTISEMENT
Enna Vilai Trailer Out: Nimisha Sajayan and Karunas Star in Sajeer Pazhoor's Tamil Film:

Enna Vilai, a Tamil film featuring Nimisha Sajayan and Karunas, has released its trailer. The movie is set to premiere in theaters on September 17th. Dulquer Salmaan's Wayfarer Films will be distributing the film in Kerala. The movie will be screened in Tamil, Malayalam, Telugu, Kannada, and Hindi. Sajeer Pazhoor, acclaimed for his script in 'Thondimuthalum Driksakshiyum,' has written and directed this film. The cinematography is by Albi Antony, music by Sam CS, and editing by Sreejith Sarang.

ADVERTISEMENT
ADVERTISEMENT