ADVERTISEMENT

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും. ഇപ്പോഴിതാ, മൂത്ത മകൾ ദുവാനയുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

‘കുഞ്ഞു ദുവായും ഞങ്ങളുടെ ഹൃദയവും വലുതായിക്കൊണ്ടിരിക്കുകയാണ്! നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’ എന്ന കുറിപ്പോടെയാണ് രൺവീർ ചിത്രങ്ങൾ പങ്കുവച്ചത്. ദീപികയുടെ ഈ ബേബി ബംപ് ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

ADVERTISEMENT

ദീര്‍ഘനാളത്തെ പ്രണയത്തെത്തുടർന്ന് 2018 നവംബർ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു രൺവീറിന്റെയും ദീപികയുടേയും വിവാഹം. 2024 സെപ്റ്റംബർ 8-നാണ് മകൾ ദുവാ ജനിച്ചത്. ഈ വർഷം ഏപ്രിൽ 19-ന് തങ്ങൾ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത ഇരുവരും പങ്കുവച്ചു.

ADVERTISEMENT
Ranveer and Deepika Celebrate Daughter's Birthday Amid Second Pregnancy News:

Ranveer Singh and Deepika Padukone are expecting their second child and recently shared heartwarming photos celebrating their elder daughter Duva's second birthday. Ranveer posted the pictures with a caption expressing gratitude for well wishes as their little Duva and their hearts grow. Deepika's baby bump photos have gone viral, capturing public attention. The couple, who married in 2018, welcomed Duva on September 8, 2024, and announced their second pregnancy on April 19th this year.

ADVERTISEMENT
ADVERTISEMENT