ADVERTISEMENT

തമിഴ് നടൻ അർജുൻ സർജയുടെ ഇളയ മകൾ അഞ്ജന വിവാഹിതയായി. ഐസേയ്യ നട്ടറാണ് വരൻ. പതിനാല് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ഇറ്റലിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

സൗത്ത് ഇന്ത്യയുടെ പരമ്പരാഗത വേഷത്തിലാണ് വധൂവരന്മാർ വിവാഹച്ചടങ്ങിൽ എത്തിയത്. ശേഷം പാശ്ചാത്യ രീതിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങും നടന്നു. കഴിഞ്ഞ വർഷം ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ADVERTISEMENT

നടിയും അർജുന്റെ മൂത്ത മകളുമായ ഐശ്വര്യയുടെ ഭർത്താവ് ഉമാപതി വിവാഹാഘോഷവേളയിൽ എവിടെയും ഉണ്ടായിരുന്നില്ല. അർജുന്റെ കുടുംബ ഫോട്ടോയിലും ഉമാപതിയുടെ സാന്നിധ്യമില്ല. നടൻ തമ്പി രാമയ്യയുടെ മകനാണ് നടനായ ഉമാപതി.

അര്‍ജുൻ–നിവേദിത അർജുൻ ദമ്പതികളുടെ മൂത്ത മകളാണ് ഐശ്വര്യ അർജുൻ. അഞ്ജനയാണ് ഇളയമകൾ.

ADVERTISEMENT
Actor Arjun Sarja's Daughter Anjana Marries Isaiah Netter in Italy:

Wedding celebrations for Anjana Arjun, the younger daughter of famous Tamil actor Arjun Sarja, recently took place in Italy after a long courtship of fourteen years. Isaiah Netter is the groom who tied the knot with Anjana in a ceremony attended only by close family members and friends. The couple first embraced traditional South Indian attire during the festivities before proceeding with a Western-style Christian wedding ritual. Last year, the couple had their official engagement ceremony at Lake Como located in Italy. Noticeably missing from all the wedding festivities and family photographs was Umapathy, who is the husband of Anjana's elder sister Aishwarya Arjun. Umapathy is himself an actor and the son of well-known actor Thambi Ramaiah. Arjun Sarja and Nivedita Arjun are the proud parents of both Aishwarya and the newlywed Anjana.

ADVERTISEMENT
ADVERTISEMENT