ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ നായകനാകുന്ന പുതിയ സിനിമ കിങ് ന്റെ പുത്തൻ പോസ്റ്റർ ഹിറ്റ്. ഒരു റോസാപ്പൂവ് കടിച്ചു പിടിച്ച് കയ്യിൽ തോക്കുമായി നടന്നു വരുന്ന ഷാറുഖ് ആണ് പോസ്റ്ററിൽ.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം ഡിസംബർ 24 - ന് തിയറ്ററുകളിലെത്തും.
1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷാറൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.
ADVERTISEMENT
Shah Rukh Khan King New Poster Released:
King stars the legendary Bollywood actor Shah Rukh Khan in an upcoming action-packed thriller directed by Siddharth Anand. The film is jointly produced by Red Chillies Entertainment and Marflix Pictures, generating immense excitement among fans. A recently released poster features the superstar biting a rose while holding a gun, hinting at an intense role. Reports suggest that the movie is inspired by the classic 1994 French film Léon: The Professional. The star-studded cast also includes Suhana Khan, Deepika Padukone, Abhishek Bachchan, Anil Kapoor, and Rani Mukerji. Audiences can expect a thrilling cinematic experience when the movie hits theaters on December 24. This highly anticipated project promises to be a major box office success upon its grand holiday release.