Saturday 07 September 2019 04:17 PM IST : By സ്വന്തം ലേഖകൻ

‘ദേ അനുഷ്കയ്ക്ക് ഇരട്ടത്താടി, തടി പിന്നെയും കൂടി’; ചൊറിയുന്നവർക്ക് എന്ത് നഷ്ടമെന്ന് ആരാധകരുടെ മറുപടി; സൈബർ പോര്

anushka

സീറോ സൈസ് ശരീരങ്ങളിൽ‌ മാത്രമാണ് സൗന്ദര്യം കുടികൊള്ളുന്നതെന്നാണ് പലരുടേയും മിഥ്യാധാരണ. അതുകണ്ടാകണം പ്ലസ് സൈസ് ശരീര പ്രകൃതിയുള്ളവർക്കു മേൽ‌ ചിലർ വിമർശനത്തിന്റെ കൂരമ്പുകളുമായെത്തുന്നത്. കണ്ണുകളിൽ ലെൻസ് ഘടിപ്പിച്ച് ബോഡി ഷെയിമിങ്ങ് വർത്താനങ്ങളുമായെത്തുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നിത്യ സംഭവങ്ങളാണ്. പലപ്പോഴും സെലിബ്രിറ്റികളാണ് ഇത്തരം കുത്തുവാക്കുകൾക്ക് ഇരയാകുന്നത് എന്നത് മറ്റൊരു സത്യം.

തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിക്കു നേരെയും സോഷ്യൽ മീഡിയ പലപ്പോഴും പരിഹാസ ശരങ്ങളുമായി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അനുഷ്കയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതിയ ആക്രമണം. അനുഷ്കയ്ക്ക് തടികൂടി എന്ന രീതിയിലാണ് പ്രചാരണം. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. അനുഷ്കയ്ക്ക് തടി കൂടിയെന്നും ഇരട്ടതാടിവരെ തെളിഞ്ഞ് കാണാമെന്നുമായിരുന്നു വിമർശനം.

പുതിയ ചിത്രം നിശബ്ദിന്റെ ചിത്രീകരണത്തിന് ശേഷം ഹൈദരബാദ് വിമാനത്താവളത്തിൽ എത്തിയതാണ് താരം. അവിടെവെച്ച് ആരോ പകർത്തിയ ചിത്രമാണ് വൈറലായത്. ഒരു തെലുങ്ക് വെബ്സൈറ്റ് ഉൾപ്പടെ അനുഷ്കയെ വണ്ണത്തെ പരിഹസിച്ച് രംഗത്ത് എത്തിയതോടെയാണ് ആരാധക രോഷം ആളിക്കത്തിയത്. അനുഷ്കയ്ക്ക് തടി കൂടിയതിൽ ഒരുപാട് ആകുലതപ്പെടേണ്ട ആവശ്യമില്ലെന്നും കഴിവാണ് പ്രധാനമെന്നും ആരാധകർ കുറിച്ചു. അനുഷ്കയ്ക്ക് തടി കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നാണ് വിമർശകരോട് ആരാധകരുടെ ചോദ്യം. സിനിമ ഇല്ലാത്തതിനാൽ അനുഷ്ക ആരോഗ്യം ശ്രദ്ധിക്കാതെ തടികൂടിയതാണെന്നും പരിഹാസമുയർന്നു.



Tags:
  • Gossips