Wednesday 17 July 2019 12:18 PM IST : By സ്വന്തം ലേഖകൻ

‘പിറന്നാള്‍ ആയതുകൊണ്ട് വെറുതെ വിടുന്നു’! ബിക്കിനി ചിത്രം പങ്കുവച്ച കത്രീനയെ ട്രോളി അർജുൻ കപൂർ

arjun-new

ബോളിവുഡ് സുന്ദരി കത്രീന കൈഫ് തന്റെ 36–ാം ജൻമദിനം മെക്സിക്കോയിലാണ് ആഘോഷിക്കുന്നത്.

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. അതിൽ തന്നെ ബിക്കിനി അണിഞ്ഞുള്ള ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

ചിത്രത്തിനടിയില്‍ നിരവധി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് താരത്തിന് ജൻമദിനാശംസകൾ കുറിച്ചിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ നടന്‍ അര്‍ജുന്‍ കപൂറിന്റെ കമന്റ ് രസകരമാണ്. ആശംസകൾക്ക് പകരം കത്രീനയെ ട്രോളിയാണ് അർജുൻ കമന്റിട്ടത്.

കത്രീന യഥാര്‍ഥത്തില്‍ മെക്സിക്കോയില്‍ പോയത് ജൻമദിന ആഘോഷത്തിനല്ല, ഫോട്ടോഷൂട്ടിനാണെന്നാണ് അർജുൻ പറയുന്നത്.

പിറന്നാളായതുകൊണ്ട് വെറുതെ വിടുന്നു. നല്ല പിറന്നാൾ ദിനം ആശംസിക്കുന്നു. നിങ്ങളുടെ ഈ സ്വഭാവത്തെ ഞാൻ സ്നേഹിക്കുന്നു എന്ന് അർജുൻ വീണ്ടും കമന്റ ് ചെയ്തു.



Tags:
  • Gossips