Friday 23 September 2022 11:21 AM IST : By സ്വന്തം ലേഖകൻ

‘നയന്‍താരയുടെ ചെറുപ്പം മുതലുളള കാര്യങ്ങള്‍ നിങ്ങള്‍ക്കു കാണാനാകും’: വിശദമാക്കി ഗൗതം മേനോൻ

gautham

നയൻതാര–വിഘ്നേഷ് ശിവൻ വിവാഹവിഡിയോ നയൻതാരയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നതെന്ന് സംവിധായകൻ ഗൗതം മേനോൻ. ഗൗതം മേനോന്റെ സംവിധാനത്തില്‍ ആണ് ഇവരുടെ വിവാഹ ഡോക്ക്യുമെന്ററി ഒരുങ്ങുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് ഇതിന്റെ പകര്‍പ്പവകാശം.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

‘നയന്‍താരയുടെ ചെറുപ്പം മുതലുളള കാര്യങ്ങള്‍ നിങ്ങള്‍ക്കു ആ വിഡിയോയില്‍ കാണാനാകും. അവരുടെ ഒരുപാട് കുട്ടിക്കാല ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്’ .– പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.
‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.