Saturday 15 December 2018 03:22 PM IST : By സ്വന്തം ലേഖകൻ

‘‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി, മുറിക്കില്ലെന്നു ഞാൻ നിർബന്ധം പിടിച്ചു’’; ജൂണിൽ രജിഷയുടെ ഗംഭീര മേക്കോവർ: വിഡിയോ

june-new

ജൂൺ എന്ന ചിത്രത്തെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിക്കുന്നത് നായിക രജീഷ വിജയന്റെ വൻ മേക്കോവറാണ്. ശരീര ഭാരം കുറച്ച്, മുടി മുറിച്ച് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ ഗറ്റപ്പിലാണ് താരം ചിത്രത്തിൽ. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലാണ്.

ഇപ്പോഴിതാ ഈ കഥാപാത്രത്തിനു വേണ്ടി രജിഷ നടത്തിയ മേക്കോവറിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്തിരിക്കുന്നു.

‘‘ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് ജൂൺ’’.–രജിഷ പറയുന്നു.

‘‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി. മുറിക്കില്ലെന്നു ഞാൻ നിർബന്ധം പിടിച്ചു. പിന്നെ വിജയ് സാര്‍ ആണ് പറഞ്ഞു മനസ്സിലാക്കിയത്. സത്യത്തിൽ മുടി മുറിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് കൂടുതൽ സത്യസന്ധത വന്നതെന്ന് തോന്നി. മുടി മുറിക്കുന്ന സമയത്ത് കുറച്ച് വിഷമം ഉണ്ടായിരുന്നു’’. മുടി മുറിക്കുമ്പോൾ രജിഷ കരയുന്നത് വിഡിയോയിൽ കാണാം. ഒപ്പം വർക്കൗട്ടിന്റെയും പല്ലിൽ കമ്പി ഇടുന്നതിന്റെയും ദൃശ്യങ്ങൾ കാണാം.

നവാഗതനായ അഹമ്മദ് കബീറാണ് സംവിധായകൻ. ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് സിനിമ.