Thursday 31 October 2019 10:27 AM IST : By സ്വന്തം ലേഖകൻ

വിവാഹത്തിന് മുമ്പ് ഗർഭിണിയായോ? ഭർത്താവ് എവിടെ; പരിഹാസം അതിരു കടന്നു, മറുപടിയുമായി കൽക്കി

kalki

ഗോസിപ്പ് കോളങ്ങളുടേയും പാപ്പരാസികളുടേയും സ്ഥിരം നോട്ടപ്പുള്ളിയാണ് ബോളിവുഡ് താരം കൽക്കി കൊച്‍ലിൻ. സംവിധായകൻ അനുരാഗ് കശ്യപുമായുള്ള താരത്തിന്റെ അടുപ്പവും വേർപിരിയലുമൊക്കെ വേണ്ടവിധം പാപ്പരാസികൾ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൽക്കിയുടെ ഗർഭകാല ചിത്രങ്ങളെ ചൊല്ലിയാണ് പുതിയ വാർത്തകൾ. വിവാഹത്തിന് മുൻപെ ഗര്‍ഭിണി ആയതിനെയും വസ്ത്രധാരണത്തെയുമൊക്കെ വിമർശിക്കുന്ന കമന്റുകളാണ് കൽക്കിക്ക് ലഭിക്കുന്നത്. ഗയ് ഹേഷ്ബർഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലായിരുന്നു കൽകി. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലാണ്.

അതേസമയം പരിഹാസ കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും താരം നൽകിയിരിക്കുകയാണ്. 'ഭര്‍ത്താവ് എവിടെയാണ്. നിനക്കെങ്ങനെ ഇത് ചെയ്യാന്‍ തോന്നി, ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത്, എന്തിനാണ് നിന്റെ വയര്‍ മറ്റുള്ളവരെ കാണിക്കുന്നത്?, എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഏറെ ഉയര്‍ന്നു വന്നത്. പക്ഷേ ഈ വിമര്‍ശിക്കുന്ന ആരെയും എനിക്ക് നേരിട്ട് അറിയുന്നവരല്ല, അതുകൊണ്ട് തന്നെ അവയൊന്നും എന്നെ ബാധിക്കുന്നുമില്ല.  സെലിബ്രിറ്റിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഞാന്‍ ഓക്കെയാണ്. നിങ്ങളൊരു സെലിബ്രിറ്റി ആണ് നിങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണി അല്ലെങ്കില്‍ പോലും ട്രോളുകള്‍ വരും. അതുകൊണ്ട് അവയൊന്നും എന്നെ ബാധിക്കുന്നില്ല.

താനും പങ്കാളിയും ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യമൊന്നും വിശ്വസിക്കാനായില്ലെങ്കിലും പിന്നീടതിനെ സന്തോഷത്തോടെ അംഗീകരിച്ചെന്നും കല്‍ക്കി പറയുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് കല്‍ക്കിയുടെ മുന്‍ ഭര്‍ത്താവ്. 2011-ല്‍ വിവാഹിതരായ ഇരുവരും 2015-ലാണ് വിവാഹമോചിതരാകുന്നത്.  

Tags:
  • Gossips