Saturday 23 March 2024 02:00 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ് ? ആകാംക്ഷ നിറച്ച് ‘ഇനിമേൽ’ ടീസർ

lokesh

പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘ഇനിമേൽ’ ടീസർ. സംവിധായകൻ ലോകേഷ് കനകരാജ് നടനായി അരങ്ങേറ്റം കുറിയ്ക്കുമ്പോൾ ശ്രുതിഹാസനാണ് ഒപ്പം. ഇതൊരു ഹ്രസ്വചിത്രമാണോ അതോ മ്യൂസിക് ആൽബമാണോ എന്നത് വ്യക്തമല്ല. മാർച്ച് 25ന് വിഡിയോ ഔദ്യോഗകമായി റിലീസാകും. ടീസർ

വിഡിയോയിൽ ശ്രുതിയ പ്രണയിക്കുന്ന റൊമാന്റിക് ഹീറോയായി ലോകേഷ് എത്തുന്നുവെന്നതാണ് ഹൈലൈറ്റ്. ലോകേഷും ശ്രുതിയും തമ്മിലുള്ള പ്രണയരംഗങ്ങളും ടീസറിൽ കാണാം.

കമല്‍ഹാസൻ അവതരിപ്പിക്കുന്ന വിഡിയോയുടെ ഗാന രചനയും കമല്‍ഹാസനാണ്. സംഗീതം – ശ്രുതി ഹാസന്‍. സംവിധാനം – ദ്വാരകേഷ് പ്രഭാകർ. ഛായാഗ്രാഹണം – ഭുവൻ ഗൗഡ. പ്രൊഡക്ഷൻ ഡിസൈൻ – ശ്രീറാം അയ്യങ്കാർ.

‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ് ?’എന്ന കുറിപ്പോടെയാണ് നടി ഗായത്രി ശങ്കര്‍ വിഡിയോ പങ്കുവച്ചത്.