ബ്ലോക് ബസ്റ്റർ മലയാള സിനിമ പ്രേമലുവിനെ അഭിനന്ദിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു.
തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നും സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ട ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘തെലുങ്ക് പ്രേക്ഷകരിലേക്ക് പ്രേമലു എത്തിച്ചതിന് കാര്‍ത്തികേയയ്ക്ക് നന്ദി. ഒരു സിനിമ കണ്ടിട്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓര്‍മ്മയില്ല. കുടുംബത്തിന് മുഴുവന്‍ ചിത്രം ഇഷ്ടമായി. യങ്സ്റ്റേഴ്സിന്റെ മികച്ച അഭിനയം. മുഴുവന്‍ അണിയപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’.– മഹേഷ് ബാബു കുറിച്ചു.
സിനിമയുടെ തെലുങ്ക് ഡബ്ബിങ് അവകാശം സ്വന്തമാക്കിയത് സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് എസ് എസ് കാര്‍ത്തികേയയാണ്.
ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ എത്തിയ സിനിമ കഴിഞ്ഞ ദിവസം 100 കോടി ക്ലബില്‍ ഇടം നേടി. നസ്ലെനും മമിമതയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.