Tuesday 21 September 2021 09:41 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ഡാനിയൽ ശേഖറിന്റെ രീതികൾ...: ‘ഭീംല നായക്’: റാണയുടെ ക്യാരക്ടർ ടീസർ എത്തി

rana

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ‘ഭീംല നായക്’ ലെ റാണ ദഗുബാട്ടിയുടെ ക്യാരക്ടർ ടീസർ എത്തി. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ തെലുങ്കിലെത്തുമ്പോള്‍ ഡാനിയല്‍ ശേഖര്‍ ആകും. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ബിജു മേനോന്റെ അയ്യപ്പൻ നായര്‍ തെലുങ്കിൽ ഭീംല നായക് ആണ്. പവൻകല്യാൺ ഈ വേഷത്തിൽ എത്തും.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. സാഗർ കെ. ചന്ദ്രയാണ് സംവിധാനം. ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.