Friday 20 November 2020 09:42 AM IST : By സ്വന്തം ലേഖകൻ

ഇടവേള അവസാനിച്ചു, കിങ് ഖാൻ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ‘പത്താൻ’ തുടങ്ങി

sharukh-khan

ഇടവേള അവസാനിച്ചു. കിങ് ഖാൻ വീണ്ടും സിനിമയ്ക്കു വേണ്ടി ക്യാമറയുടെ മുന്നിലെത്തി.

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘പത്താൻ’ മുംബൈയിൽ ചിത്രീകരണം ആരംഭിച്ചതാണ് താരത്തിന്റെ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ഏറ്റവും പുതിയ വാർത്ത. ലൊക്കേഷനിൽ, മുടി നീട്ടി വളർത്തി സൺ ഗ്ലാസ് ധരിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. ദീപിക പദുകോൺ ആണ് നായിക. ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം സൽമാൻ ഖാനും അതിഥി താരമായി എത്തും.

സീറോ ആയിരുന്നു അവസാനമായി റിലീസിനെത്തിയ ഷാരൂഖ് ഖാൻ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാതെ പോയ സീറോയ്ക്ക് ശേഷം എത്തുന്ന പത്താൻ താരത്തിന്റെ മടങ്ങിവരവായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.