Tuesday 15 April 2025 11:59 AM IST : By സ്വന്തം ലേഖകൻ

ശ്രീറാം നടരാജന് എന്താണ് സംഭവിച്ചത് ? ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

sreeram

ആരാധകരെ ഞെട്ടിച്ച് നടൻ ശ്രീറാം നടരാജന്റെ പുതിയ ചിത്രങ്ങൾ. ചിത്രത്തിൽ ശ്രീ വളരെയധികം മെലിഞ്ഞ് ഭാരം നഷ്ടപ്പെട്ട രീതിയിലാണ്. അദ്ദേഹത്തിന്റെ പഴയ രൂപത്തിൽ നിന്നു വളരെയേറെ മാറ്റമുണ്ട്. ആരാധകരെ ആശങ്കയിലാക്കുന്നതാണ് താരത്തിന്റെ പുത്തൻ ലുക്ക്. ആശങ്കാകുലരായ ആരാധകർ സംവിധായകൻ ലോകേഷ് കനഗരാജിനെ ടാഗ് ചെയ്ത് നടനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. താരത്തിന്റെ മാനസിക നിലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ലോകേഷ് കനഗരാജിന്റെ മാനഗരം, വാഴക്ക് എൻ 18/9, ഓനയും ആട്ടുക്കുട്ടിയും എന്നീ ചിത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായ നടനാണ് ശ്രീറാം നടരാജൻ. 2023 ൽ പുറത്തിറങ്ങിയ ഇരുഗപത്രു എന്ന ചിത്രത്തിലായിരുന്നു ശ്രീ ഒടുവിൽ അഭിനയിച്ചത്. അതിനു ശേഷം താരം ലൈംലൈറ്റിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമീപകാല പോസ്റ്റുകൾ ആരാധകരെ ഞെട്ടിക്കുകയാണ്.

സിനിമാമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് ശ്രീ പ്രശസ്ത വിജയ് ടിവി പരമ്പരയായ കനാ കാണും കാലങ്കൽ സീസൺ 2 ന്റെ ഭാഗമായിരുന്നു. കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.