Thursday 30 July 2020 09:24 AM IST : By സ്വന്തം ലേഖകൻ

‘റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നു’! താരത്തിന്റെ മെസേജുകള്‍ പൊലീസിന്

sushanth

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതി റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ മൊഴിനൽകിയതായി റിപ്പോർട്ട്.

റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നും സുശാന്ത് അയച്ച മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

‘സത്യം ജയിച്ചു’ എന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തത് ഇത് ശരിവയ്ക്കുന്നതായാണ് സൂചന.

സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.