Thursday 11 February 2021 11:56 AM IST

തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ കാണാൻ നിരവധി സ്ത്രീകളെത്തുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തില്‍; പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രനടയിലേക്ക് തീർഥയാത്ര

V R Jyothish

Chief Sub Editor

_REE9853 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആന്ധ്രാ സ്വദേശിനിയായ സുബ്ബലക്ഷ്മിക്ക് വയസ്സ് നാൽപ്പത്തിയഞ്ച്. ഈ പ്രായത്തിനിടയിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ഇരുപതിലേറെ തവണ തൊഴുതിട്ടുണ്ട് സുബ്ബലക്ഷ്മി! അതുപക്ഷേ, ശബരിമല ക്ഷേത്രത്തിൽ അല്ലെന്നു മാത്രം.

സുബ്ബലക്ഷ്മി മാത്രമല്ല, തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളടക്കം പതിനായിരങ്ങളെത്തുന്ന ഒരു ക്ഷേത്രമുണ്ട് േകരളത്തില്‍. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രേഖകളിൽ ‘സ്ത്രീകളുടെ ശബരിമല’ എന്നു രേഖപ്പെടുത്തിയിട്ടുള്ള, റാന്നി പെരുനാട് കക്കാട്ടു കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം.

പമ്പയാറും കക്കാട്ടാറും സംഗമിക്കുന്ന പുണ്യസ്ഥലമാണിത്. അയ്യപ്പന്റെ കാനനവാസത്തിനു സാക്ഷിയായ മണ്ണ്. െപരുനാട്ടിലെ െകാട്ടാരത്തില്‍ താമ സിച്ചാണ് പന്തളം രാജാവ് ശബരിമല ക്ഷേത്രനിർ     മാണത്തിന് നേതൃത്വം വഹിച്ചത്. എല്ലാറ്റിനുമുപരി മകരവിളക്കിന് ശബരിലമല ധര്‍മശാസ്താവിെന്‍റ തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്ന അപൂര്‍വ േക്ഷത്രമെന്ന വിശുദ്ധിയും.  

ശബരിമല കൂടാതെ തിരുവാഭരണം ചാർത്തുന്ന രണ്ടേ രണ്ടു ക്ഷേത്രങ്ങളേയുള്ളൂ. പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രമാണ് അടുത്തത്. അയ്യപ്പന്‍റെ ജന്മനാളായ കുംഭത്തിലെ ഉത്രത്തിനാണ് അവിെട തിരുവാഭരണം ചാർത്തുന്നത്. മകരവിളക്കു കഴിഞ്ഞ് ശബരിമലയില്‍ നിന്നു തിരിച്ചു െകാണ്ടുവരും വ ഴി കക്കാട്ടു കോയിക്കൽ ക്ഷേത്രത്തിലും.

‘‘ഇതു ശബരിമല തന്നെയാണ്. സ്ത്രീകൾക്കു വേണ്ടി പ ന്തളരാജാവ് പണിത ശബരിമല.’’ ധർമശാസ്താവിന്റെ അപദാനങ്ങൾ. റിട്ടയേർ‍ഡ് അധ്യാപികയും നാട്ടുകാരിയുമായ ഉഷ ടീച്ചർ പറഞ്ഞു തുടങ്ങി. ‘‘ശബരിമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ കക്കാട്ടു ക്ഷേത്രത്തിൽ തിരുവാഭരണം ഇറക്കി വിശ്രമിക്കാറുണ്ട്. എന്നാൽ മടക്കയാത്രയിലാണ് തിരുവാഭരണപ്പെട്ടി തുറക്കുന്നതും തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാ ർത്തുന്നതും. ഈ വര്‍ഷം ജനുവരി 21 നാണ് ഭക്തിനിര്‍ഭരമായ ഈ അപൂര്‍വ ചടങ്ങ്.’’

കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞാണ് ഇത്തവണത്തെ മണ്ഡലക്കാലം കടന്നു േപാകുന്നത്. വേനലിൽ വരണ്ടുണങ്ങിയ പമ്പാനദി പോലെയായി കാനനപാതകൾ. അയ്യപ്പന്മാരുടെ ഒഴുക്കില്ല. ശരണംവിളികളില്ല. എങ്കിലും കക്കാട്ടുക്ഷേത്രത്തി ൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള തിരക്കുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. പല ഭാഷകൾ സംസാരിക്കുന്നവർ. എങ്കിലും അവരുടെ ചുണ്ടിൽ ഒരു മന്ത്രമേയുള്ളു. ‘സ്വാമിയേ... ശരണമയ്യപ്പാ...’

_REE9801

മണികണ്ഠനു മല മേലൊരു...

അയ്യപ്പനു േവണ്ടി ശബരിമലയില്‍ ക്ഷേത്രം പണിയുന്ന സമയത്തു രാജാവ് താമസിച്ചിരുന്നത് മേലേകോയിക്കമണ്ണിൽ കൊട്ടാരത്തിലാണ്. പെരുനാട് ചന്തയ്ക്കു സമീപം രൂപവ്യത്യാസങ്ങളോടെ ഇപ്പോള്‍ കാണുന്നത് ഈ െകാട്ടാരമാണ്. കൂടാതെ മന്ത്രിയും പരിവാരങ്ങളും താമസിച്ചിരുന്നതായി കരുതുന്ന താഴേകോയിക്കമണ്ണിൽ കൊട്ടാരവും ഉണ്ട്. െപരുനാട് നിന്നു മടങ്ങും സമയത്ത് തങ്ങൾക്കു സഹായികളായി നിന്ന ചില കുടുംബക്കാർക്ക് കൊട്ടാരങ്ങള്‍ ദാനം നൽകി. തിരുവാഭരണയാത്രയെ അനുഗമിക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകാനുള്ള അവകാശം ഇന്നും മേലേകോയിക്കമണ്ണിൽ കുടുംബക്കാർക്കാണ്.

‘‘പെരുനാട് തേവാരപ്പുരയായിട്ടായിരുന്നു ആദ്യം ഉണ്ടായത്. പിന്നീടതു ക്ഷേത്രമായി. അന്ന് കൊടുംകാടായിരുന്ന ശബരിമലയിൽ എല്ലാ ദിവസവും നിത്യപൂജകള്‍ നടത്തുന്നത് പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് ഇവിടെ നടക്കുന്ന പൂജകള്‍ ശബരിമലയിലേക്കു കൂടിയാെണന്നു വിശ്വസിക്കപ്പെടുന്നു.’’ ഭാസി പറയുന്നു. പെരുനാട്ടിൽ വർഷങ്ങളായി സ്റ്റുഡിയോ നടത്തുന്ന ഭാസിയുടെ കൈവശം കക്കാട്ടു ക്ഷേത്രത്തിന്റെ അപൂർവ ഫോട്ടോശേഖരം ഉണ്ടായിരുന്നു. അടുത്തകാലത്തുണ്ടായ പ്രളയത്തിൽ ഭൂരിഭാഗവും നഷ്ടമായി.

ക്ഷേത്രത്തിനടുത്തും ഒരു െകാട്ടാരം ഉണ്ടായിരുന്ന കാര്യം പഴമക്കാര്‍ പറഞ്ഞതായി പലരുെടയും മനസ്സിലുണ്ട്. ‘‘കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മഹാപ്രളയത്തിൽ ആ കൊട്ടാരം ഒലിച്ചുപോയി എന്നാണു കേഴ്‌വി.’’ ക്ഷേത്രോപദേശകസമിതി പ്രസിഡന്‍റ് എം. സി. പ്രസാദ് പറയുന്നു. ‘‘കൊട്ടാരത്തിന്റെ ഭാഗങ്ങൾ കുട്ടനാടുവരെ ഒഴുകിപ്പോയത്രെ. കൊട്ടാരത്തിന്‍റെ ചില അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട് ക്ഷേത്രപരിസരത്ത്. പ്രളയത്തിനു പോലും ഇളക്കി മാറ്റാൻ കഴിയാത്ത അടിസ്ഥാനശിലകളും കരിങ്കൽപാളികളും നിലവറത്തൂണുകളും...’’

ശബരിമലയിലെ നടവരവു സാധനങ്ങൾ സൂക്ഷിച്ചിരുന്നത് പെരുനാട് േദവസ്വം കച്ചേരിയിലായിരുന്നു. തൊട്ടടുത്തു കാണുന്ന അപൂർവ രൂപഭംഗിയുള്ള ചെറിയ കെട്ടിടം ഒരുപാടുകാലം ശബരിമലയുടെ ഖജനാവായിരുന്നു. ഇപ്പോള്‍ ദേവസ്വം ഓഫിസായി പ്രവർത്തിക്കുന്നു. ക്ഷേത്രത്തിന്റെ തിരുമുറ്റത്ത്, നൂറ്റാണ്ടുകളുെട പഴക്കമുള്ള, പൗരാണികമായ ചിത്രപ്പണികളോടു കൂടിയ ആനക്കൊട്ടിൽ. അയ്യപ്പന്റെ വാഹനമായ കുതിരയുടെ വിഗ്രഹം േപറുന്ന കൊടിമരം. ശ്രീകോവിലില്‍ ശബരിമലയിലേതു പോലെയുള്ള പ്രതിഷ്ഠ.

ക്ഷേത്രത്തിേലക്കു കൂടുതല്‍ എത്തുന്നതും പുറത്ത് അയ്യപ്പചരിതം കിളിപ്പാട്ട് വായിക്കുന്നതും എല്ലാം സ്ത്രീകൾ തന്നെ.

‘‘‘നൂറ്റാണ്ടുകളായി ഭക്തരിൽ സ്ത്രീകൾക്കു പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ഇപ്പോഴും അങ്ങനെതന്നെ.’’ നടപന്തലിൽ നിന്ന ക്ഷേത്ര കമ്മിറ്റി അംഗം ഷൈലജയും മുന്‍ അധ്യാപികയായ സുധയും പറഞ്ഞു.

_REE9737

പന്തളരാജ കുമാരാ നിന്‍...

പമ്പാതീരത്തു നിന്നു ലഭിച്ച വളര്‍ത്തു പുത്രനായ അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്യാൻ പന്തളത്തു രാജാവു  തീരുമാനിച്ചപ്പോൾ സ്വന്തം പുത്രനു രാജാധികാരം നഷ്ടപ്പെടുമെന്നറിഞ്ഞ രാജ്ഞി പരിഭ്രാന്തയായി. അവര്‍ േരാഗം അഭി നയിച്ചു കിടന്നു. പുലിപ്പാലില്‍ േചര്‍ത്തു നല്‍കാനുള്ള മരുന്നാണ് കൊട്ടാരം വൈദ്യൻ നിര്‍ദ്ദേശിച്ചത്.

പുലിപ്പാലിനു േവണ്ടി കാടുകയറിയ അയ്യപ്പന്‍ പൂലിക്കൂട്ടവുമായാണ് മടങ്ങിയത്. അതോെട അയ്യപ്പന്‍റെ െെദവാംശം ഏവര്‍ക്കും  മനസ്സിലായി. പിന്നീട് തനിക്ക് ശബരിമലയില്‍ േക്ഷത്രം പണിയണമെന്ന് രാജാവിേനാടു അരുളിച്ചെയ്ത േശഷം   തപസ്സിനായി കാനനത്തിലേക്കു പോയി.

ക്ഷേത്രം പണിയുക മാത്രമല്ല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും മഹാരാജാവ് തയാറാക്കി. അയ്യപ്പനെ യുവരാജാവായി വാഴിക്കാൻ കഴിയാത്തതിലുള്ള ദുഃഖം മൂലം രാജചിഹ്നങ്ങൾ അടങ്ങിയ ആഭരണങ്ങൾ ആയിരുന്നു അവ.

_REE9839 ക്ഷേത്രോപദേശകസമിതി അംഗങ്ങൾ ദേവസ്വം ഓഫിസറോടൊപ്പം

ആനയിറങ്ങും മാമലയില്‍....

ശബരിമലയുമായി ബന്ധപ്പെട്ട് പതിനെട്ടു മലകളുണ്ട്. ആനയും കടുവയും പുലിയും വിഹരിക്കുന്ന െകാടുംവനപ്രദേശം. അതിലൊന്നാണ് തലപ്പാറ. പുലിക്കൂട്ടവുമായി പന്തളത്തു നിന്ന് വിട പറഞ്ഞ അയ്യപ്പനെ തേടി വളർത്തച്ഛനായ പന്തളത്തുരാജാവ് കാടുകയറി. കൊടുങ്കാട്ടിൽ വഴിയറിയാതെ കുഴങ്ങിയ അദ്ദേഹത്തിന് വഴികാട്ടിയായത് തലപ്പാറമലയിലെ ആ ദിവാസി മൂപ്പനായിരുന്നു.

തന്നെ സഹായിച്ച ആദിവാസി മൂപ്പനെ രാജാവ് മറന്നില്ല. തിരുവാഭരണ യാത്രയ്ക്കിടയിൽ തലപ്പാറകോട്ടയിൽ തിരുവാഭരണം ഇറക്കി വയ്ക്കാനും കർപ്പൂരമുഴിഞ്ഞ് പൂജിക്കാനും ഭസ്മം പ്രസാദമായി നൽകാനുമുള്ള അനുമതി മൂപ്പന് രാജാവ് നൽകി. വനയാത്രയ്ക്കിടയിൽ തിരുവാഭരണം ഇറക്കിവച്ച് വിശ്രമിക്കുന്ന ഇടം മാത്രമല്ല ഇവിടം. ഒരു രാജാവും അദ്ദേഹത്തിന്റെ പ്രജകളും തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെയും സ്നേഹസൗഹൃദത്തിന്റെയും ഇടം കൂടിയാണിത്.

കാട്ടിൽ അയ്യപ്പന്റെ വളർത്തച്ഛന്റെ സ്ഥാനമാണ് ഈ ആദിവാസി മൂപ്പനു കൊടുക്കുന്നത്. ഓമനക്കുട്ടനാണ് ഇപ്പോഴത്തെ മൂപ്പൻ. കോട്ടയുടെ സംരക്ഷണത്തിന് പന്തളം കൊട്ടാരത്തിൽ നിന്നു പണക്കിഴി കൊടുത്തയയ്ക്കും. മണ്ഡലക്കാലം തുടങ്ങി തിരുവാഭരണം വന്നുപോകുന്നതുവരെ ഓമനക്കുട്ട  ൻ തലപ്പാറയിൽ ഉണ്ടാകും.

ddeett1

ആ ദിവ്യ നാമം അയ്യപ്പാ...

‘‘ശബരിമല ക്ഷേത്രത്തിലെ മൂലമന്ത്രവും പൂജാവിധികളും ആചാരങ്ങളും വ്യത്യസ്തമാണ്. എങ്കിലും ശബരിമലയിൽ നട അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ കക്കാട്ട് ക്ഷേത്രത്തിലെ പൂജ കൊണ്ട് അയ്യപ്പൻ തൃപ്തിപ്പെടുന്നു എന്നാണ് വിശ്വാസം’ ക്ഷേത്രം മേൽശാന്തി പി. എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ശബരിമല ശാസ്താവിനെ പൂജിക്കുന്ന അതേ നിർവൃതി. ശബരിമലയിൽ പൂജിക്കുന്ന വിഗ്രഹത്തിന്‍റെ അതേ അളവും ആകൃതിയും ആണ് കക്കാട്ട് ശാസ്താക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനും. ‘‘വർഷത്തിൽ ഒരു ദിവസമെങ്കിലും ഈ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി പൂജിക്കാൻ അവസരം കിട്ടുന്നതും പുണ്യമല്ലേ?’’ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചോദിക്കുന്നു.

ശബരിമലയിലേതുപോലെ അരവണപ്രിയനല്ല കക്കാട്ടുകോയിക്കൽ ശാസ്താവ്. എള്ളുപായസമാണ് ഏറ്റവും വിശിഷ്ടമായ നിവേദ്യം. ശാസ്താപൂജയും നീരാജനവുമാണ് പ്രധാന വഴിപാടുകൾ.

ശബരിമലയിലേതു പോലെ നെയ്യഭിഷേകമില്ല. ശനിയാഴ്ചയാണ് ഏറ്റവും വിശേഷപ്പെട്ട ദിവസം. കൂടുതൽ ഭക്തജനങ്ങൾ എത്തുന്നതും ശനിയാഴ്ച തന്നെ. വിശേഷദിവസങ്ങളിൽ മണ്ഡലക്കാലത്തിന് ഏറെ പ്രാധാന്യം. തിരുവാഭരണം ചാർത്തുന്ന ദിവസം പെരുനാടിന്റെ ദേശീയ ഉത്സവമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെല്ലാമുള്ള പെരുനാട്ടുകാർ അന്ന് നാട്ടിലെത്തും. തിരുവാഭരണ ഉത്സവത്തിൽ പങ്കെടുക്കും.

അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്തു തന്നെയുണ്ട് മാളിക    പ്പുറവും. ശബരിമല മാളികപ്പുറത്ത് ശാന്തിക്കാരനായിരുന്ന ഒരു തിരുമേനി മല കയറാൻ കഴിയാതെ വന്നപ്പോൾ ഉപാസനയ്ക്കായി പ്രതിഷ്ഠ നടത്തിയെന്നും അതു പിന്നീട് ക്ഷേത്രമായി മാറിയെന്നും പഴമക്കാര്‍ പറയുന്നു. ‘‘പെരുനാട് അയ്യപ്പക്ഷേത്രം പോലെ തന്നെ പ്രാധാന്യം  മാളികപ്പുറത്തിനുമുണ്ട്.’’ ക്ഷേത്രഭാരവാഹിയായ രാമകൃഷ്ണപിള്ള പറയുന്നു.

നായാട്ടുവിളിയും തിരുവാഭരണദര്‍ശനവും കാനനവാസവും തളിപ്പാറകോട്ടയുമായി നൂറു നൂറു ഐതിഹ്യങ്ങളുറങ്ങുന്നുണ്ട്, െപരുനാട് കക്കാട്ട് േകായിക്കല്‍ ക്ഷേത്രത്തില്‍. ഇവിടേക്ക് കലിയുഗവരദനെ കണ്ടു െതാഴാനെത്തുന്ന ഭക്തഹൃദയങ്ങളിൽ നിന്ന് ഒരേയൊരു മന്ത്രം, ‘ഹരിഹരസുതനേ... ശരണമയ്യപ്പാ...’

_REE9846 മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ആദിത്യൻ നമ്പൂതിരിയും

തിരുവാഭരണം ചാര്‍ത്തി വിളങ്ങി

ശബരിമല ശാസ്താവിന്‍റെ ആഭരണങ്ങളാണ് തിരുവാഭരണം. സ്വര്‍ണത്തില്‍ നിര്‍മിച്ചതും അമൂല്യമായ രത്നങ്ങള്‍ പതിച്ചതുമാണ് ഇവ. പന്തളം വലിയ േകായിക്കല്‍ െകാട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇവ ധനുമാസം 28 ന് തലച്ചുമടായി ശബരിമലയിലേക്ക് മൂന്നു െപട്ടികളിലായി കൊണ്ടു േപാകുന്നു. ഭക്തിനിര്‍ഭരമായ ഈ യാത്രയാണ് തിരുവാഭവണ ഘോഷയാത്ര. പന്തളം രാജാവിെന്‍റ പ്രതിനിധി ശബരിമല വരെ േഘാഷയാത്രയെ അനുഗമിക്കും.  

തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, െചറിയ ചുരിക, ആന, കടുവ, നവരത്നമോതിരം, ശരപ്പൊളിമാലയുള്‍പ്പെടെ നിരവധി മാലകള്‍, വെള്ളി െകട്ടിയ വലംപിരി ശംഖ് തുടങ്ങിയവയാണ് ആദ്യ െപട്ടിയില്‍ ഉള്ളത്.  കലശത്തിനുള്ള െെതലക്കുടങ്ങളും പൂജാപാത്രങ്ങളും രണ്ടാമത്തെ െപട്ടിയില്‍. െനറ്റിപ്പട്ടം, െകാടികള്‍ മുതലായവയാണ് നീളമേറിയ മൂന്നാം െപട്ടിയിലുള്ളത്.

മകരം ഒന്നിന് ശബരിമലയിലെത്തുന്ന തിരുവാഭരണം ചാര്‍ത്തിയാണ് അന്നു സന്ധ്യയ്ക്കുള്ള ദീപാരാധന. ഇതു കണ്ടു െതാഴാന്‍ ജനലക്ഷങ്ങളാണ് ശബരിമലയിലെത്തുന്നത്. ഈ ദീപാരാധന സമയത്ത് െപാന്നമ്പലമേട്ടില്‍ മകരജ്യോതി െതളിയും.

_REE9820

ശരംകുത്തിയിലെ നായാട്ടുവിളി

ശബരിമലയിൽ അധികമാർക്കും അറിയാത്ത ഒരു ചടങ്ങുണ്ട്; ‘നായാട്ടുവിളി’. അയ്യപ്പനും പരിവാരങ്ങളും കാട്ടിലെത്തി വേട്ടയ്ക്കായി കാടിളക്കിയതിന്റെ ഓർമ പുതുക്കലാണത്. ശരംകുത്തിയിൽ ഇപ്പോഴും അയ്യപ്പനു വേണ്ടി കാടിളക്കാറുണ്ട്. മന്ത്രംചൊല്ലി ആർപ്പുവിളിച്ചാണ് കാടിളക്കുന്നത്. ശബരിമല കഴിഞ്ഞാൽ നായാട്ടുവിളി നടക്കുന്ന അ പൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കക്കാട്ട് േകായിക്കല്‍.

13 വർഷമായി നായാട്ടുവിളിക്കാനുള്ള നിയോഗം റിട്ടയേര്‍ഡ് അധ്യാപകനായ പുന്നമൂട്ടിൽ രവീന്ദ്രനാഥപിള്ളയ്ക്കാണ്. പുന്നമൂട്ടിൽ കുടുംബാംഗത്തിന് നായാട്ടുവിളിക്കാനുള്ള അവകാശം പന്തളം രാജാവ് നൽകിയതാണ്. ക്ഷേത്രനിർമാണത്തിന്റെ കണക്കുകൾ നോക്കാൻ പാ ണ്ടിനാട്ടിൽ നിന്നു കൊണ്ടുവന്നവരുടെ പിൻമുറക്കാരാണു പുന്നമൂട്ടിൽ കുടുംബം.

പെരുനാട്ടിനും ശബരിമലയ്ക്കും പുറമേ പന്തളം പുലിക്കുന്ന് ശാസ്താക്ഷേത്രത്തിലും നായാട്ടുവിളിക്കുന്നത് പുന്നമൂട്ടിൽ കുടുംബക്കാരാണ്.

IMG_2885 തിരുവാഭരണ ഘോഷയാത്രയിൽ നിന്ന്. ഫോട്ടോ: ഭാസി പെരുനാട്
Tags:
  • Movies