‘ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്, കുടുംബം പൂർത്തിയാക്കിയ കൊച്ചു പെൺകുട്ടി’: നേയയുടെ ചിത്രം പങ്കിട്ട് രസ്ന
Mail This Article
‘പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് രസ്‌ന. എന്നാൽ സംവിധായകൻ ബൈജു ദേവരാജുമായുള്ള വിവാഹത്തോടെ രംഗം വിട്ട താരം ഇപ്പോൾ കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ, വിഘ്‌നേശ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക്. രസ്ന പിന്നീട് സാക്ഷി എന്നു പേരും മാറ്റി.
അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായ രസ്ന തന്റെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്ത് വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളും മറ്റ് വിശേഷങ്ങളും താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ, ആദ്യമായി കുഞ്ഞിന്റെ ഫോട്ടോയും പേരും പങ്കുവെച്ചിരിക്കുകയാണ് രസ്ന. നേയ എന്നാണ് മകൾക്ക് നൽകിയിട്ടുള്ള പേര്.
‘നേയ ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്. ഞങ്ങളുടെ കുടുംബം പൂർത്തിയാക്കിയ കൊച്ചു പെൺകുട്ടി’ എന്നാണ് മകളെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കിട്ട് രസ്ന കുറിച്ചത്. നന്ദ, വിഘ്നേശ് എന്നിവരാണ് താരത്തിന്റെ മറ്റുമക്കൾ.