‘21 വയസ്സുള്ള ഞാൻ ഇങ്ങനെയായിരുന്നു’: പഴയകാല ചിത്രങ്ങൾ പങ്കുവച്ച് ദിനേശ് പണിക്കര്‍
Mail This Article
×
തന്റെ ചെറുപ്പകാലത്തെ ചില ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടനും നിർമാതാവുമായ പി. ദിനേശ് പണിക്കർ.
‘21 വയസ്സുള്ള എന്റെ പഴയ ഫോട്ടോയും 68 വയസ്സിൽ ഇന്ന് എത്തി നിൽക്കുമ്പോൾ ഉള്ള ഫോട്ടോയും യാദൃശ്ചികമായി കണ്ടുകിട്ടിയപ്പോൾ ഒന്ന് പോസ്റ്റ് ചെയ്യണമെന്ന് തോന്നി... ഒരു കുസൃതി ഒരു കുസൃതി... ഒരു കൗതുകം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
സിനിമ - സീരിയല്‍ നടൻ, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. ഇരുപത്തഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്.
Dinesh Panicker Shares Nostalgic Photos: