‘കുറഞ്ഞത് 1 വർഷം മാത്രം കാലാവധി എഴുതിയ ദാമ്പത്യം’: പതിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ശ്രീക്കുട്ടി
Mail This Article
പതിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ നടി ശ്രീക്കുട്ടി. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന മകളുമുണ്ട്. ‘കുറഞ്ഞത് 1 വർഷം മാത്രം കാലാവധി എഴുതിയ ദാമ്പത്യം’ എന്ന കുറിപ്പോടെയാണ് പ്രിയപ്പെട്ടവനൊപ്പമുള്ള വിഡിയോ താരം പോസ്റ്റ് ചെയ്തത്.
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ്.
‘ഞങ്ങളുടെ ജീവിതയാത്ര പതിമൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് കേവലം ഒരു വർഷം മാത്രം മാർക്കിട്ട ആൾക്കാരുണ്ട്. ഡിവോഴ്സാകുമെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാനും ഏട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു, അത്രമാത്രം. എന്റെ ആഗ്രഹങ്ങളെല്ലാം ഏട്ടൻ സാധിച്ചു തരാറുണ്ട്’.– പതിമൂന്നാം വിവാഹ വാർഷിക വിശേഷങ്ങള്‍ പുതിയ വ്ളോഗിൽ ശ്രീക്കുട്ടി പങ്കുവച്ചതിങ്ങനെ.