‘സ്ക്രീനിൽ ഇനി കാണില്ല എന്നല്ല, ഇപ്പോൾ ഇതാണ് പ്രധാനം എന്നാണ്’: മറുപടിയുമായി അശ്വതി ശ്രീകാന്ത്
Mail This Article
ഇപ്പോള്‍ പരിപാടികള്‍ ഒന്നുമില്ലേ, വെറുതെയിരിക്കുകയാണോ എന്നൊക്കെ ചോദിക്കുന്നവര്‍ക്കുളള മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
‘ഇപ്പോൾ പ്രോഗ്രാം ഒന്നുമില്ലേ ? ചക്കപ്പഴം നിർത്തിയോ ? വെറുതെ ഇരിക്കുവാണോ ? സിനിമ വല്ലോം ചെയ്യുന്നുണ്ടോ ?
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളാണ്.
ശരിയാണ്, റിയാലിറ്റി ഷോകൾ ചെയ്യുന്നില്ല, ചക്കപ്പഴം അവസാനിച്ചിട്ട് രണ്ട് വർഷമാവുന്നു. പുതുതായി വന്ന ലോങ്ങ് ടേം പ്രോജക്ട് ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. മാസത്തിൽ മൂന്ന് നാല് ദിവസത്തിനപ്പുറം കമ്മിറ്റ്മെന്‍റ് വേണ്ട, ഒന്നും ചെയ്യാൻ പറ്റുന്നില്ല. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു സ്വപ്നത്തിന് പുറകെയാണ്. And it’s ‘Becoming’ !!
ഇനിയും കഥയുടെ ആ ഭാഗം അറിയാത്തവരോടാണ്. ‘Becoming’ ഞാൻ ഫൗണ്ടർ ആയ ഒരു മെന്റൽ വെൽനസ് പ്ലാറ്റ്ഫോം ആണ്. ലോകത്ത് എവിടെ നിന്നും മലയാളിയായ സൈക്കോളജിസ്റ്റിനോടോ നിന്നോ കോച്ചിനോടോ സംസാരിക്കാനും സർവീസ് എടുക്കാനും സഹായിക്കുന്ന പ്ലാറ്റ്ഫോം. കഴിവും ക്വാളിഫിക്കേഷനുമുള്ള ആളുകളെ കണ്ടെത്തി അതിന്റെ ഭാഗമാക്കുക എന്നത് ഒരു വലിയ മിഷൻ തന്നെ ആയിരുന്നു - ഇപ്പോഴും ചേർത്തും പുതുക്കിയും തിരുത്തിയും മാറ്റിയും ഒക്കെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലാണ്. എല്ലാവർക്കും ഒരു പോലെ അഫോർഡബിൾ ആക്കാനും ഏത് സമയത്തും accessible ആക്കാനും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട stigma മാറ്റിയെടുക്കാനും ഒക്കെയുള്ള ശ്രമങ്ങളിലാണ് പണവും സമയവും എനർജിയും ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്നത്.
മനുഷ്യരുടെ ജീവിതത്തിൽ മാറ്റമുണ്ടാവുമ്പോൾ, അതിനോട് ചേർന്ന് നിൽക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം !! Aligning with our purpose എന്നൊക്കെ തോന്നുന്ന അവസ്ഥ. Thats a beautiful space to be !! സ്ക്രീനിൽ ഇനി കാണില്ല എന്നല്ല, ഇപ്പോൾ ഇതാണ് priority എന്നാണ്’.– അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.