‘അവനിൽ നിന്ന് അവളിലേക്ക്...എന്റെ സർജറി കഴിഞ്ഞു’: കുറ്റപ്പെടുത്തിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടി എന്നു ജാസി
Mail This Article
സോഷ്യൽ മീഡിയയ്ക്ക് സുപരിചിത മുഖമാണ് ജാസി. തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആരാധകരെയും വിമർശകരേയും ഒരുപോലെ സൃഷ്ടിച്ചയാളാണ് ജാസി. ഇപ്പോഴിതാ, ആശുപത്രിക്കിടക്കയിൽ നിന്നുള്ള തന്റെ ഒരു വിഡിയോ പോസ്റ്റ് ചെയ്ത് ജാസി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ.
‘അവനിൽ നിന്ന് അവളിലേക്ക്. എന്റെ സർജറി കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും എന്റെ കൂടെ നിന്നവർക്കും ഞാൻ ഈ അവസരത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ആ പ്രാർത്ഥന കൂടെ ഉണ്ടാവണം’ എന്നാണ് ജാസി കുറിച്ചത്.
‘ഒരുപാട് സന്തോഷത്തോയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. എന്റെ സർജറി കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ കുറ്റപ്പെടുത്തിയിരുന്നു. പരിഹസിച്ചിരുന്നു. കളിയാക്കിയിരുന്നു. സ്ത്രീ വേഷം കെട്ടിയെ നടക്കുള്ളൂ, ജാസി ഒരിക്കലും സർജറി ചെയ്യില്ലെന്നൊക്കെ പലരും കളിയാക്കി. ഇതിലും വലിയൊരു തെളിവ് ഇനി എനിക്ക് തരാനില്ല. ഞാനൊരു സ്ത്രീയായി മാറിയതിൽ ഒരുപാട് സന്തോഷം. എന്നെ സ്നേഹിച്ചവരുണ്ട്, സഹായിച്ച നല്ല മനുഷ്യരുണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുണ്ട്. അവരോടെല്ലാം നന്ദി പറയുകയാണ്’.– വിഡിയോയിൽ ജാസി പറയുന്നു.
എന്നാൽ ഒരു വിഭാഗം ഈ വിഡിയോയ്ക്ക് താഴെ വിമർശനം ഉന്നയിക്കുന്നുണ്ട്.