7 വർഷത്തെ കാത്തിരിപ്പാണ്...താണ്ടിയ വിഷമങ്ങൾ ഇപ്പോൾ സന്തോഷത്തിലേക്ക് മാറുന്നു...അഭിശ്രീയുടെ ആദ്യത്തെ കൺമണി എത്തുന്നു
Mail This Article
×
ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ്ബോസ് താരവുമായ അഭിയും ഭാര്യ ശ്രീയും.
പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത് നോക്കുന്നതും, പിന്നീടുള്ള വിശേഷങ്ങളുമാണ് പുതിയ വ്‌ളോഗില്‍ ഇവർ പങ്കുവച്ചിട്ടുള്ളത്.
7 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് പിറക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
ഡാൻസ് പെർഫോമൻസുകളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും സുപരിചിതരാണ് അനുശ്രീ. കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിൽ അഭി മത്സരാർത്ഥിയായി എത്തിയതോടെ ഇവരുടെ ആരാധക പിന്തുണ കൂടി.
Abhi and Sree Announce Pregnancy After 7 Years: