ADVERTISEMENT

സോഷ്യൽ മീഡിയയ്ക്ക് സുപരിചിത മുഖമാണ് ജാസി. തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആരാധകരെയും വിമർശകരേയും ഒരുപോലെ സൃഷ്ടിച്ചയാളാണ് ജാസി. ഇപ്പോഴിതാ, ആശുപത്രിക്കിടക്കയിൽ നിന്നുള്ള തന്റെ ഒരു വിഡിയോ പോസ്റ്റ് ചെയ്ത് ജാസി സോഷ്യൽ മീഡിയയിൽ കുറിച്ചതു വൈറൽ ആയിരുന്നു.

‘അവനിൽ നിന്ന് അവളിലേക്ക്. എന്റെ സർജറി കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും എന്റെ കൂടെ നിന്നവർക്കും ഞാൻ ഈ അവസരത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ആ പ്രാർത്ഥന കൂടെ ഉണ്ടാവണം’ എന്നാണ് ജാസി കുറിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ, സർജറിക്കു ശേഷം ആഷിക്കൊപ്പമുള്ള ചില വിഡിയോസ് പോസ്റ്റ് ചെയ്ത് ജാസി കുറിച്ചതും ശ്രദ്ധേയമാകുന്നു.

‘ഇങ്ങനെ ഒരു ജീവിത പങ്കാളിയെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, ഈ വേദനകൾ മറക്കാൻ ഈ കൈത്താങ്ങ് ഉള്ളോടുത്തോളം കാലം എനിക്ക് പേടിയില്ല, എല്ലാം സുഖമായി ഞാൻ തിരിച്ചു വരും. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും വേണം’ എന്നാണ് വീട്ടിൽ വിശ്രമിക്കുന്നതിന്റെ വിഡിയോസ് പോസ്റ്റ് ചെയ്ത് ജാസി കുറിച്ചത്.

ADVERTISEMENT

എന്നാൽ ഒരു വിഭാഗം ഈ വിഡിയോയ്ക്ക് താഴെ വിമർശനം ഉന്നയിക്കുന്നുണ്ട്.

Jassi's Journey After Gender Reassignment Surgery:

Jassi's Gender Reassignment Surgery: Social media personality Jassi shares her journey post-surgery. She expresses gratitude for the support she receives and addresses the criticism she faces.

ADVERTISEMENT
ADVERTISEMENT