‘കണ്ണീർ മഴ തോർന്നു, വേദനയുടെ ലോകത്തു നിന്നും ഉടനെ ഞാൻ തിരിച്ചു വരും...ആ പഴയ ജാസിയായി’: വിഡിയോ ഏറ്റെടുത്ത് ആരാധകർ
Mail This Article
സോഷ്യൽ മീഡിയയ്ക്ക് സുപരിചിത മുഖമാണ് ജാസി. തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആരാധകരെയും വിമർശകരേയും ഒരുപോലെ സൃഷ്ടിച്ചയാളാണ് ജാസി. ഇപ്പോഴിതാ, ആശുപത്രിക്കിടക്കയിൽ നിന്നുള്ള തന്റെ ഒരു വിഡിയോ പോസ്റ്റ് ചെയ്ത് ജാസി സോഷ്യൽ മീഡിയയിൽ കുറിച്ചതു വൈറൽ ആയിരുന്നു.
‘അവനിൽ നിന്ന് അവളിലേക്ക്. എന്റെ സർജറി കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും എന്റെ കൂടെ നിന്നവർക്കും ഞാൻ ഈ അവസരത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ആ പ്രാർത്ഥന കൂടെ ഉണ്ടാവണം’ എന്നാണ് ജാസി കുറിച്ചത്.
ഇപ്പോഴിതാ, സർജറിക്കു ശേഷമുള്ള ഒരു വിഡിയോ പോസ്റ്റ് ചെയ്ത് ജാസി കുറിച്ചതും ശ്രദ്ധേയമാകുന്നു.
‘കണ്ണീർ മഴ തോർന്നു. ഒരുപാട് പേരുടെ ഇഷ്ട്ടം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. വേദനയുടെ ലോകത്തുനിന്നും ഉടനെ ഞാൻ തിരിച്ചു വരും. ആ പഴയ ജാസിയായി. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം’ എന്നാണ് വീട്ടിൽ വിശ്രമിക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ജാസി കുറിച്ചത്.
എന്നാൽ ഒരു വിഭാഗം ഈ വിഡിയോയ്ക്ക് താഴെ വിമർശനം ഉന്നയിക്കുന്നുണ്ട്.