‘ഒരു രാത്രി കൂടെക്കഴിയാൻ താൽപര്യമുണ്ടോ ? ചോദിക്കുന്ന പണം തരാം’: നിയമ നടപടിക്കൊരുങ്ങി അന്ന ചാക്കോ
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്ന ചാക്കോ. ഇപ്പോഴിതാ, അന്ന പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. തന്റെ ഇൻബോക്സിൽ വന്നൊരു മെസേജിന്റെ സ്ക്രീൻഷോട്ടുകളാണ് അന്ന ഷെയർ ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോയെന്നും ചോദിക്കുന്ന പണം തരാമെന്നും ഒരാള്‍ അന്നയ്ക്ക് അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളാണിവ. മെസേജ് അയച്ച വ്യക്തിയുടെ ഫോട്ടോയും ഇൻസ്റ്റഗ്രാം പ്രൊഫൈൽ വിശദാംശങ്ങളും അന്ന ചാക്കോ പങ്കിട്ടു. ഇയാൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അന്ന.
ഭാവിയിൽ ഇത്തരത്തിൽ ചോദിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയാണത്. ആര് എന്നോട് ഈ രീതിയിൽ സംസാരിച്ചാലും എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും. അല്ലാതെ അവരെ വായിൽ തോന്നുന്ന നാല് തെറിയും വിളിച്ച് അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല ഞാൻ.ഇങ്ങനെയുള്ള ആഗ്രഹവുമായി ചോദിക്കാൻ വരുന്നവർ ഇതും കൂടെ അറിഞ്ഞിരിക്കുക എന്നാണ് അന്ന പറയുന്നത്. തന്നെ ശരിയായ രീതിയിൽ മനസിലാക്കിയ ആളുകൾക്ക് നന്ദി എന്നും അന്ന കുറിച്ചു.