‘പെൺകുട്ടികൾ ശരിക്കും അശ്വിനെ പോലൊരു ഭർത്താവിനെ കിട്ടാനാണ് ആഗ്രഹിക്കുന്നത്’: വിമർശിക്കുന്നവർക്കുള്ള മറുപടി വൈറൽ
Mail This Article
സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയയ്ക്ക് ആദ്യത്തെ കൺമണി ജനിച്ചത്. അശ്വിൻ ആണ് ദിയയുടെ ജീവിതപങ്കാളി.
ഇപ്പോഴിതാ, പുതിയ വ്ലോഗിൽ അശ്വിന്റെ വീട്ടിലെ ഒരു ലേസി ആഫ്റ്റർനൂൺ വിശേഷങ്ങള്‍ ദിയ പങ്കുവച്ചതാണ് വൈറലാകുന്നത്.
മരുമകളും കൊച്ചുമകനും വരുന്നുവെന്ന് അറിഞ്ഞ് ഇഷ്ട വിഭവങ്ങളെല്ലാം അശ്വിന്റെ മാതാപിതാക്കൾ തയ്യാറാക്കിയിരുന്നു. അശ്വിന്റെ അമ്മ തയാറാക്കുന്ന തൈര് സാദത്തിന്റെയും വത്തകൊഴമ്പിന്റേയും ആരാധികയാണ് ദിയ.
മരുമകളായിട്ടല്ല മകളായിട്ടാണ് ദിയയെ അശ്വിന്റെ മാതാപിതാക്കൾ പരിഗണിക്കുന്നതെന്നാണ് ദിയയുടെ പുതിയ വ്ലോഗിൽ നിന്നു വ്യക്തമാകുന്നത്. അഞ്ച് മാസക്കാരനായ മകൻ ഓമി കമിഴ്ന്ന് വീഴാൻ തുടങ്ങിയതിന്റെ സന്തോഷവും ദിയ വ്ലോഗിൽ പങ്കുവച്ചു. അശ്വിന്റെ കുടുംബത്തോടൊപ്പം ദിയയേയും ഓമിയേയും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
അതേസമയം അശ്വിനെ പരിഹസിക്കുന്നവർക്ക് മറുപടിയായി വിഡിയോയ്ക്ക് താഴെ ഒരു ഫോളോവർ കുറിച്ചതും വൈറലാണ്. ദിയയുടെ കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ഭാര്യയെ ബിസിനസിൽ സഹായിക്കുന്നതിനും അഗാധമായി സ്നേഹിക്കുന്നതിലും ഒരു വിഭാഗം അശ്വിനെ പരിഹസിക്കാറുണ്ട്.
കുറേ പെണ്ണുങ്ങളും ആണുങ്ങളും അശ്വിൻ ഒരു അടിമയാണ് എന്നൊക്കെ പലപ്പോഴും പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ശരിക്കും പെൺകുട്ടികളായ ഞങ്ങൾ അശ്വിനെ പോലൊരു ഭർത്താവിനെ കിട്ടാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഫോളോവർ കുറിച്ചത്.
‘I don't wanna hurt their feelings but chila pennungalum kore annungalum parayunnu Ashwin oru monnayanu adimayanu ennoke but truly boys we girls want a gem like Ashwin ... Like the way he support , obssessed , caring Diya .. and also accepting the inside child of her..’ എന്നാണ് കമന്റിലുള്ളത്. നിരവധിയാളുകളാണ് ഈ കമന്റിനെ അനുകൂലിച്ച് എത്തിയിട്ടുള്ളത്.
എഞ്ചിനീയറാണ് അശ്വിൻ. ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് ദിയയുടെ ബിസിനസിനും യുട്യൂബ് ചാനലിനും വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുന്നത്. ഒപ്പം കുഞ്ഞിനെ നോക്കുന്നതിലും ശ്രദ്ധ നൽകുന്നു.