ADVERTISEMENT

നടൻ ദിലീപ് ശങ്കറിന്റെ വിയോഗത്തിന് ഒരാണ്ട് തികയുമ്പോൾ ഹൃദയം തൊടും കുറിപ്പിലൂടെ അച്ഛനെ ഓര്‍മിച്ച് മകൾ ദേവ. അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്നും ഇന്നും അച്ഛന്റെ ഒരു ഫോൺ കോളിനായി കാത്തിരിക്കാറുണ്ടെന്നും ദേവ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘കഴിഞ്ഞ ഒരു വർഷമായി അച്ഛാ, നിങ്ങളെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എന്റെ ഫോൺ ഓരോ തവണയും മുഴങ്ങുമ്പോൾ അത് നിങ്ങളായിരിക്കണമേ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഒരു ദുസ്വപ്നം മാത്രമായി. എന്റെ ചെറിയ നേട്ടങ്ങൾ പോലും നിങ്ങളോട് വിളിച്ച് പറയുന്നതിനെ ഞാൻ അത്രമേൽ മിസ് ചെയ്യുന്നു. എത്ര ചെറുതായാലും എന്റെ നേട്ടത്തിൽ എന്നേക്കാൾ അധികം ആവേശത്തോടെ സന്തോഷിച്ചിരുന്നത് നിങ്ങളായിരുന്നു. നിങ്ങൾ എപ്പോഴും എന്നെക്കുറിച്ച് അഭിമാനിച്ചിരുന്നു. നിങ്ങൾ പോയതിന് ശേഷം ഒന്നും പഴയപോലെയല്ല. എളുപ്പമായിരുന്നില്ല ഈ യാത്ര… എങ്കിലും നിങ്ങൾ എവിടെയോ നിന്നുകൊണ്ട് എന്നെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരിക്കുമെന്ന് വിശ്വസിച്ച് ഞാൻ മുന്നോട്ട് പോവുകയാണ്. ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ...’ എന്നാണ് ദേവ കുറിച്ചത്.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബറിലാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘പഞ്ചാഗ്നി’ സീരിയലിന്റെ ചിത്രീകരണത്തിനായി എത്തിയ അദ്ദേഹം രണ്ടു ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT
Remembering Actor Dileep Shankar on His First Death Anniversary:

Dileep Shankar's first death anniversary: Remembering the actor, Dileep Shankar, on his first death anniversary. His daughter, Deva, shared a heartfelt note on social media, reminiscing about her father.

ADVERTISEMENT
ADVERTISEMENT