ADVERTISEMENT

മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സീരിയൽ താരം പ്രീത പ്രദീപ്. പ്രീതയും ഭർത്താവ് വിവേക്.വി.നായരും ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ. ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും പ്രീത പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

‘സ്നേഹം പെരുകും എന്നതിന് തെളിവ്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് കുഞ്ഞ് എന്ന സന്തോഷം എത്തുന്നത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വിഡിയോ പ്രീത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു.

ADVERTISEMENT

‘ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗതീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടെയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം പ്രീത കുറിച്ചത്.

2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം.

ADVERTISEMENT
Preetha Pradeep's Stunning Maternity Photoshoot:

Maternity photoshoot of Preetha Pradeep is trending. The serial actress and her husband Vivek V Nair are expecting their first child and shared beautiful maternity photos on Instagram, marking a joyous moment after six years of waiting.

ADVERTISEMENT
ADVERTISEMENT