‘ഇത് അധികകാലം നീണ്ടുനിൽക്കുകയില്ല’ എന്നു പരിഹാസം: ധൈര്യമുണ്ടെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നു കമന്റിടെന്ന് ഹെലൻ ഓഫ് സ്പാർട്ട
Mail This Article
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ഹർഷിതാണ് വരൻ.
ധന്യ ആദ്യം പുറത്തുവിട്ടത് വരന്റെ മുഖം വെളിപ്പെടുത്താതെയുള്ള ചിത്രങ്ങളായിരുന്നു. കഴിഞ്ഞ ദിവസമാണ് താലികെട്ടിന്റെയും വരന്റെ മുഖം വെളിപ്പെടുത്തുന്നതുമായുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.
വിവാഹ വിഡിയോകളും ഫോട്ടോകളും വളരെ വേഗം വൈറലായി. ഒപ്പം നിരവധി നെഗറ്റീവ് കമന്റുകളും എത്തി. ഈ ബന്ധം അധികകാലം നീണ്ടുനിൽക്കുകയില്ലെന്നാണ് ചിലരുടെ പരിഹാസം. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകൾ കുറിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ.
ധൈര്യമുണ്ടെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നും കമന്റിടൂ എന്നാണ് തന്നെ വിമർശിച്ചവരോട് ധന്യ പറയുന്നത്. ‘‘കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഭർത്താവുമൊത്തുള്ള എന്റെ ഫോട്ടോസിലും വിഡിയോസിലും ഒരുപാടു പേർ കമന്റിട്ടിരുന്നു. വളരെ വളരെ സന്തോഷം... സ്നേഹം...നിങ്ങളുടെ എല്ലാവരുടേയും ആശംസകൾ വളരെ സന്തോഷത്തോടെ ഞാൻ സ്വീകരിക്കുന്നു. അതിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ കുത്തിക്കയറ്റിയ നല്ലവരായ കുറച്ച് മക്കളുണ്ട്. അവരോട് എനിക്കു പറയാനുള്ളത് ഇതാണ്, എന്റെ പൊന്നുമക്കളെ നിങ്ങൾക്കൊക്കെ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തമായുള്ള അക്കൗണ്ടിൽ നിന്ന് വന്ന് ബാഡ് കമന്റോ നെഗറ്റീവ് കമന്റോ ഇടുക. അതിന് ഒരു അന്തസ്സുണ്ട്. അത് ചെയ്യാതെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയല്ല കമന്റിടേണ്ടത്. എന്താണെന്ന് അറിയില്ല, എനിക്ക് നല്ലൊരു ആശ്വാസം തോന്നുന്നു’’.– ധന്യ പറയുന്നു.