നീയില്ലാതെന്തു സന്തോഷം പൊന്നേ...വിവാഹത്തിന്റെ ഓരോ നിമിഷവും ചേച്ചിയെ ചേർത്തുപിടിച്ച് പാർവതി
Mail This Article
×
നടി പാർവതി അയ്യർ വിവാഹിതയായി. അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് പാർവതി. അഡ്വക്കേറ്റ് അനൂപ് കൃഷ്ണന്‍ ആണ് വരൻ. ആറ്റുകാല്‍ അമ്പലനടയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭിന്നശേഷിക്കാരിയായ സഹോദരിയെ വിവാഹത്തിന്റെ ഓരോ ചടങ്ങുകൾക്കും തന്നോടു ചേർത്തുനിർത്തുന്ന പാർവതിയെ സോഷ്യൽ മീഡിയ മനസ്സ് തൊട്ട് ആശംസിക്കുകയാണ്.
മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമാണ് മോഡലായും നര്‍ത്തകിയായും തിളങ്ങി നിൽക്കുന്ന പാര്‍വതി. മുറ്റത്തെ മുല്ല, പൂക്കാലം, അമ്മേ ഭഗവതി, നിന്നിഷ്ടം എന്നിഷ്ടം പരമ്പരകളിലൂടെ ശ്രദ്ധേയയാണ്.
Parvathy Ayyar's Wedding at Attukal Temple Goes Viral: