17 വയസ്സിലായിരുന്നു വിവാഹം, 20 വര്‍ഷമാകുന്നു...ഞാനും 5 മക്കളും ആ വീട്ടില്‍ നിന്നിറങ്ങി: തുറന്നു പറഞ്ഞ് സല്‍ഹ ബീഗം
Mail This Article
‘സിലു ടോക്സ്’ലൂടെ ശ്രദ്ധേയയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സല്‍ഹ ബീഗത്തിന്റെ വിവാഹമോചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ പുതിയ വ്ലോഗിലാണ് ഭർത്താവുമായി പിരിഞ്ഞതിനെക്കുറിച്ച് സല്‍ഹ പറഞ്ഞത്. താനും അഞ്ച് മക്കളും ആ വീട്ടില്‍ നിന്നും ഇറങ്ങിയെന്നാണ് അവര്‍ പറഞ്ഞത്.
‘ഭര്‍ത്താവ് എവിടെ, ആളെ ഒളിപ്പിച്ച് വച്ച് റീച്ചിന് വേണ്ടിയുള്ള ശ്രമങ്ങളാണോ, ആള് വേറെ പെണ്ണ് കെട്ടിയോ, അങ്ങനെ കുറേ ചോദ്യങ്ങളാണ് വരുന്നത്. 2006 ല്‍ ആയിരുന്നു വിവാഹം. എനിക്ക് 17 വയസും മൂന്നു മാസവുമായിരുന്നു അപ്പോൾ. 20 വര്‍ഷമാകുന്നു, ഇപ്പോള്‍ സെപ്പറേറ്റഡാണ്. ഞാനും അഞ്ച് മക്കളും സെപ്പറേറ്റായാണ് താമസിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കേണ്ടെന്നു കരുതിയാണ് പറയാതിരുന്നത്. തനിച്ചാണ് താമസം എന്ന് വിഡിയോയിലൂടെ പറയേണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. കുറുവ സംഘമൊക്കെയുള്ള കാലമല്ലേ, എന്നെയും മക്കളെയും തലയ്ക്കടിച്ച് കൊന്നാലോ എന്നൊക്കെയുള്ള ഭയമുണ്ട്. എന്തുകൊണ്ട് വേര്‍പിരിഞ്ഞു, ആരാണ് തെറ്റുകാര്‍ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെയുണ്ടാവും. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. അതൊഴിവാക്കാനാണ് ശ്രമിച്ചത്. അതേക്കുറിച്ച് പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. നിരന്തരം ചോദ്യങ്ങള്‍ വന്നതിനാല്‍ എനിക്ക് ഇതൊക്കെ ഇവിടെ പറയേണ്ടി വന്നു. എല്ലാം മനസിലൊതുക്കി, മുന്നോട്ട് പോവാനുള്ള ശ്രമത്തിലായിരുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി പ്രശ്‌നങ്ങളിലായിരുന്നു. അങ്ങേയറ്റം പിടിച്ച് നിന്നിരുന്നു. എല്ലാം കൈവിട്ട് പോവുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്’’. – സല്‍ഹ പറയുന്നു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.