‘അവർ വന്നില്ലേ ഇവർ വന്നില്ലേ എന്നൊന്നും ചോദിക്കരുത്, ചിലർ മനപൂർവം ഒഴിഞ്ഞു മാറി പോയി’: വിഡിയോ പങ്കുവച്ച് ശ്രീക്കുട്ടി
Mail This Article
‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം സഹോദരിയുടെ വളകാപ്പിന്റെയും ഏഴാം മാസ ചടങ്ങിന്റേയും വിഡിയോ ശ്രീക്കുട്ടി തന്റെ യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്കു ശേഷ ശ്രീകുട്ടിയുടെ കുടുംബത്തിൽ ഒരു കുഞ്ഞെത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
വയറ്റുപൊങ്കാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചീമയുടെ അഞ്ചാം മാസ ചടങ്ങിനു വിളിച്ചവരിൽ സമയമില്ലാത്തതുകൊണ്ടു വരാത്തവരെ ഏഴാം മാസ ചടങ്ങിനു വിളിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ അവർ വന്നില്ലേ ഇവർ വന്നില്ലേ എന്നൊന്നും ചോദിക്കരുത്. ചിലർ മനപൂർവം ഒഴിഞ്ഞു മാറി പോയിട്ടുണ്ടെന്നും ഒഴിവാക്കാൻ പറ്റുന്ന കാരണങ്ങളാണവർ പറഞ്ഞതെന്നും പറഞ്ഞാണ് ശ്രീകുട്ടി വിഡിയോ ആരംഭിക്കുന്നത്.
വിഡിയോയ്ക്കു താഴെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.