ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.

തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.

ADVERTISEMENT

ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി. ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് രേണു.

‘കല്യാണമാണോ നിക്കാഹാണോ വിവാഹമാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. എനിക്കു കല്യാണം ആയിട്ടില്ല. എനിക്കു പ്രണയമുണ്ടെന്നൊക്കെ ആൾക്കാർ പറയുന്നതല്ലേ, ഞാൻ പറഞ്ഞിട്ടില്ല. ഇനി അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ. എന്തായാലും ഒരു രണ്ടു വർഷം സമയം തരണം. നമുക്കു വരുന്നിടത്തു വച്ചു കാണാം. ഇപ്പോൾ എന്തായാലും തുറന്നു പറയാൻ താത്പര്യമില്ല. അയാളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞാൽ അയാളുടെ ഉമ്മയും വാപ്പയുമൊക്കെ അയാളെ ഓടിക്കും. യു.കെയിലാണ് എന്റെ കാമുകൻ എന്നാണ് ഊഹാപോഹം’.– രേണു പറഞ്ഞു.

ADVERTISEMENT

താൻ വല്ലപ്പോഴും മദ്യപിക്കുന്ന ആളാണെന്നും രേണു തുറന്നു പറഞ്ഞു.

‘‘ഞാൻ വല്ലപ്പോഴും കഴിക്കുന്നുണ്ടെങ്കിൽ, ഇഷ്ടമുള്ളത് മാജിക് മൊമെന്റാണ്. എന്നു ഞാൻ എവിടെയും പറയും. എന്നു കരുതി സ്ഥിരം മദ്യപാനിയാണെന്നല്ല പറയുന്നത്. കമന്റിടുന്നവർക്ക് എന്തും പറയാമല്ലോ. അതൊന്നും എന്നെ ബാധിക്കുന്ന കേസല്ല. കാരണം എന്നെ അറിയാവുന്നവർക്ക് അറിയാം, എന്താണ് ഞാനെന്ന്’’.– രേണു പറയുന്നു.

ADVERTISEMENT

എത്ര പെഗ്ഗ് അടിക്കുമെന്നു ചോദിച്ചാൽ ഗ്ലാസിന്റെ എണ്ണം പറയാൻ മാത്രമൊന്നുമില്ലെന്നും ഒരു മുപ്പത് മില്ലിയൊക്കെയേ കഴിക്കാറുള്ളുവെന്നും താരം. അതൊന്നും ആകത്തില്ല. മദ്യത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാമെന്നും രേണു പറയുന്നു.

ഇടയ്ക്ക് ഒരു ബാർ റെസ്‍റ്റൊറന്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിന്റെ പേരിൽ രേണു മദ്യപിക്കുമെന്ന പേരിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു അവർ.

Renu Sudhi Addresses Marriage Rumors:

Renu Sudhi is currently a popular figure on social media after her husband's death. Renu Sudhi, who is active in acting after the death of Sudhi, addresses her marriage rumours in a recent interview.

ADVERTISEMENT