ADVERTISEMENT

തന്റെ തകർപ്പൻ ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ താരം രേണു സുധി.

‘മദ്യപിച്ച് രേണു സുധി ഡാൻസ് കളിച്ചു എന്ന ടൈറ്റിൽ നിരോധിച്ചിരിക്കുന്നു.പ്ലീസ്.വ്ലോഗർമാരുടെ ശ്രദ്ധയ്ക്ക്, ഒരു തുള്ളി കുടിച്ചിട്ടില്ല...ഞാൻ എന്റെ ഹാപ്പിനസ്സിനു ഡാൻസ് ചെയ്യുന്നു...’ എന്നാണ് ബഹ്റൈൻ യാത്രയ്ക്കിടെ പകർത്തിയ ഈ വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.

ADVERTISEMENT

ഇടയ്ക്ക് ഒരു ബാർ റെസ്‍റ്റൊറന്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിന്റെ പേരിൽ രേണു മദ്യപിക്കുമെന്ന പേരിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് വിഡിയോയ്ക്കൊപ്പം താരം വിമർശകർക്കു നൽകുന്നത്.

താൻ വല്ലപ്പോഴും മദ്യപിക്കുന്ന ആളാണെന്നു കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT

‘‘ഞാൻ വല്ലപ്പോഴും കഴിക്കുന്നുണ്ടെങ്കിൽ, ഇഷ്ടമുള്ളത് മാജിക് മൊമെന്റാണ്. എന്നു ഞാൻ എവിടെയും പറയും. എന്നു കരുതി സ്ഥിരം മദ്യപാനിയാണെന്നല്ല പറയുന്നത്. കമന്റിടുന്നവർക്ക് എന്തും പറയാമല്ലോ. അതൊന്നും എന്നെ ബാധിക്കുന്ന കേസല്ല. കാരണം എന്നെ അറിയാവുന്നവർക്ക് അറിയാം, എന്താണ് ഞാനെന്ന്’’.– രേണു പറയുന്നു.

എത്ര പെഗ്ഗ് അടിക്കുമെന്നു ചോദിച്ചാൽ ഗ്ലാസിന്റെ എണ്ണം പറയാൻ മാത്രമൊന്നുമില്ലെന്നും ഒരു മുപ്പത് മില്ലിയൊക്കെയേ കഴിക്കാറുള്ളുവെന്നും താരം. അതൊന്നും ആകത്തില്ല. മദ്യത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാമെന്നും രേണു പറയുന്നു.

ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.

തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.

ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി.

Renu Sudhi's Dance Video Goes Viral:

Renu Sudhi, a social media star, recently posted a dance video on Instagram, clarifying that she wasn't intoxicated. She addressed speculations arising from attending a bar restaurant opening and her previous statements about occasionally consuming alcohol.

ADVERTISEMENT