‘ആരോ പറഞ്ഞു, ഞാൻ എപ്പോഴും ശ്രീനി...ശ്രീനി... എന്നു പറയുന്നെന്ന്...എന്റെ അവസാന ശ്വാസം വരെ അതു തുടരും’: ഹൃദയം തൊടും കുറിപ്പുമായി പേർളി
Mail This Article
ജീവിതപങ്കാളി ശ്രീനിഷിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ഹൃദയത്തിൽ തൊടും കുറിപ്പുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേര്‍ളി മാണി.
‘അവൻ എന്റേതാണ്, ഞാൻ അവന്റേതും...ആരോ പറഞ്ഞു, ഞാൻ എപ്പോഴും അവനെ പ്രോത്സാഹിപ്പിക്കുന്നു... എപ്പോഴും അവനെ പ്രശംസിക്കുന്നു... എപ്പോഴും അവനെക്കുറിച്ച് സംസാരിക്കുന്നു... എപ്പോഴും ശ്രീനി, ശ്രീനി, ശ്രീനി എന്ന് പറയുന്നു എന്ന്. ശരി, എന്റെ അവസാന ശ്വാസം വരെ ഞാൻ അത് പൂർണ്ണഹൃദയത്തോടെ ചെയ്യും. കാരണം ഞാൻ അവനെ സ്നേഹിക്കുന്നു... അവൻ എന്റെ ലോകമാണ്... അപ്പോൾ അവർ അതിനോട് പൊരുത്തപ്പെടുന്നതാണ് നല്ലത്...’ എന്നാണ് പേര്‍ളി കുറിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറും അവതാരകയും നടിയുമാണ് പേര്‍ളി മാണി. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തിയപ്പോഴാണ് പേര്‍ളിയും സീരിയല്‍ അഭിനേതാവായ ശ്രീനിഷും തമ്മില്‍ പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. ഇവരുടെ മക്കളായ നിളയും നിതാരയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്.