‘ഞാൻ പ്രഗ്നന്റായിരുന്നു, കഴിഞ്ഞ പ്രാവശ്യത്തെ പോലെ അതും പോയി’: നെഞ്ചുലഞ്ഞ് ദീപ്തിയുടെ വാക്കുകൾ Vlogger Deepti Shares Pregnancy Update with Followers
Mail This Article
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്ലോഗറാണ് ദീപ്തി സീതത്തോട്. തന്റെയും തന്റെ നാടിന്റെയും വിശേഷങ്ങളുമായി ദീപ്തി പങ്കുവയ്ക്കുന്ന വിഡിയോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ, ഇടയ്ക്ക് താന്‍ മാനസികമായി തളർന്ന അവസ്ഥയിലായിരുന്നുവെന്ന് പുതിയ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ദീപ്തി. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് ദീപ്തി പറയുന്നത്.
ഇത്തവണയും പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായിരുന്നു. അധികം തെളിയാത്തൊരു വരയാണ് കണ്ടത്. ടെസ്റ്റ് ചെയ്ത് നോക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ വളര്‍ച്ചയില്ലാതെ ഇതും പോയി. അത്ര എക്‌സൈറ്റഡായിരുന്നില്ല ഇത്തവണ. ഒന്നുകില്‍ ആരോഗ്യത്തോടെയുള്ളൊരു പ്രഗ്നന്‍സിയായിരിക്കണം. അല്ലെങ്കില്‍ പീരീഡ്സായിരിക്കണം. ശാരീരികമായുള്ള മാറ്റം മാനസികാവസ്ഥയേയും ബാധിക്കുന്നുണ്ടായിരുന്നുവെന്നും ദീപ്തി.