ADVERTISEMENT

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയിരുന്നു. പിന്നാലെ, വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലില്‍ രേണുവിനെതിരെ ആരോപണങ്ങളുമായെത്തി.

ഇപ്പോഴിതാ, കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് നിയമപരമായി നീങ്ങിയതിന്റെ വാർത്തകളാണ് ചർച്ചയാകുന്നത്. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്തതാണ് ബിഷപ്പ് നിയമനടപടി സ്വീകരിക്കാൻ കാരണമായതത്രേ. രേണു സുധിയുടേയും സുധിയുടെ മൂത്തമകൻ കിച്ചു എന്നറിയപ്പെടുന്ന രാഹുലിന്റേയും പേരിലാണ് വക്കീൽ നോട്ടീസ്.

ADVERTISEMENT

വിവാദങ്ങൾ നടക്കുമ്പോൾ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. ബഹ്റൈനിലായിരുന്നു. വീട്ടുകാരാണ് നോട്ടിസ് അയച്ചുവെന്ന് പറഞ്ഞത്. രജിസ്റ്റേർഡ് ആയാണ് നോട്ടിസെത്തിയത്. നാട്ടിൽ ഇല്ലാത്തതിനാൽ നോട്ടിസ് കൈപ്പറ്റിയിട്ടില്ല. ബിഷപ്പ് എനിക്ക് അല്ല സ്ഥലം തന്നത്. ഒരു സാക്ഷി എന്ന നിലയിൽ പോലും രേഖകളിൽ എന്റെ പേരില്ല. ഉണ്ടെങ്കിൽ പ്രതികരിച്ചേനെ എന്നാണ് സംഭവത്തിൽ രേണുവിന്റെ നിലപാട്.

‘വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയത്. കൊല്ലം സുധിയുടെ രണ്ടുമക്കളായ രാഹുൽ ദാസിനും ഋതുൽ ദാസിനുമാണ് ബിഷപ്പ് സ്ഥലം കൊടുത്തത്. എനിക്ക് അവകാശമില്ല, പിന്നെന്തിനാണ് നോട്ടീസ് അയക്കുന്നത്. കുഞ്ഞുങ്ങളെയും കൊണ്ട് കടത്തിണ്ണയില്‍ കിടക്കില്ല. നിയമപരമായി ഇറക്കിവിടട്ടെ. 5000 രൂപ കൊടുത്ത് വാടകയ്ക്ക് കഴിയാൻ ഇന്ന് എനിക്ക് കഴിയും. രണ്ട് കുട്ടികളുടെയും വീട്ടിൽ നിന്ന് അത് ദാനമായി തന്നയാൾ ഇറക്കിവിടുമെങ്കിൽ അങ്ങനെ ചെയ്യട്ടെ.

ADVERTISEMENT

ഒരു ബിഷപ്പിന് ചേർന്ന രീതിയിൽ അല്ല അദ്ദേഹം സംസാരിക്കുന്നത്. എന്തിന്റെ പേരിലാണെങ്കിലും കൊടുത്ത സ്ഥലം തിരിച്ച് വാങ്ങുന്നത് നല്ല പ്രവർത്തിയാണോ? രേണുവിനോട് പണി കിട്ടി എന്ന് പറയുന്നവരോട് രേണുവിന് എന്ത് പണി കിട്ടാനാണ് ?, രേണുവിന് അല്ല സ്ഥലം, രേണുവിന്റേതല്ല വീട്.

കൊടുത്ത വീട് കുഞ്ഞുങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുകയാണെങ്കിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ, രേണുവും വീടും തമ്മിൽ യാതൊരു ബന്ധവുമില്ല’.– രേണു സുധി പറഞ്ഞു.

ADVERTISEMENT
Controversy Surrounds Kollam Sudhi's Family Home:

Kollam Sudhi's family faces new legal challenges regarding the donated land. The land donor initiated legal action to revoke the land deed given to Sudhi's children, sparking controversy and public debate.

ADVERTISEMENT