‘ഇന്നു രാത്രി നീ വളരെ സന്തോഷത്തോടെയാകും കിടന്നുറങ്ങുക’: പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ആഘോഷമാക്കി അമൃത Amrutha Nair's Dream Home Celebration
Mail This Article
കുടുംബവിളക്ക് സീരിയലിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അമൃത നായർ. ഗീതാഗോവിന്ദം എന്ന സീരിയലിലും താരം തിളങ്ങി. നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അമൃത.
തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, അമൃതയുടെ അടുത്ത സുഹൃത്തും നടിയുമായ റബേക്ക സന്തോഷ് അമൃതയുടെ സ്വപ്നവീടിനെക്കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റബേക്കയും ഭർത്താവും സംവിധായകനുമായ ശ്രീജിത്ത് വിജയനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളും ശ്രീജിത്ത് പെങ്ങളെപ്പോലെ കരുതുന്നയാളുമാണ് അമൃതയെന്ന് റബേക്ക പറയുന്നു.
‘വീട് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു സ്വപ്നത്തിൽ എത്തി നിൽക്കുകയാണ് അമ്മു ഇപ്പോൾ. വളരെയധികം സന്തോഷമുണ്ട്. തുടക്കം മുതൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞവരാണ് ഞങ്ങളെല്ലാം. ഇതുമായി ബന്ധപ്പെട്ട ദു:ഖങ്ങളും സന്തോഷങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം പങ്കിട്ടവരാണ്. ‘എടീ ഉറങ്ങിയിട്ടില്ല. ആരെങ്കിലും കൂടി ഉണ്ടായിരുന്നെങ്കിൽ...’ എന്ന് ഇന്നു കൂടി പറഞ്ഞു. അതങ്ങനെയാണ്.
നമ്മൾ എന്തെങ്കിലുമൊരു നേട്ടത്തിലേക്കെത്തണമെങ്കിൽ അതിന്റേതായ കഷ്ടപ്പാടുകളും കാര്യങ്ങളുമുണ്ട്. ആ ബുദ്ധിമുട്ടുകളെല്ലാം കണ്ടുവന്നവരാണ് ഞങ്ങളെല്ലാവരും. ‘ഇന്നു രാത്രി നീ വളരെ സന്തോഷത്തോടെയായിരിക്കും കിടന്നുറങ്ങുക’ എന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്. അത് ഉറപ്പുള്ള കാര്യമാണ്. നമ്മൾ ഉണ്ടാക്കിയ നമ്മുടെ സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സമാധാനം ഒന്നു വേറെ തന്നെയാണ്...’.– റബേക്ക പറഞ്ഞു.