‘രണ്ട് സിസേറിയന് കഴിഞ്ഞതാണ്, തടി കൂടിയല്ലോ വയർ ചാടിയല്ലോ എന്നൊക്കെ പറഞ്ഞു വരുന്നവരേ...’: ലക്ഷ്മി പ്രമോദിന്റെ കുറിപ്പ് Lakshmi Pramod's Viral Post on Body Shaming
Mail This Article
×
ബോഡി ഷെയ്മിങ് അനുഭവത്തെക്കുറിച്ചും, അതിനുള്ള പരിഹാരത്തെക്കുറിച്ചും സീരിയൽ നടി ലക്ഷ്മി പ്രമോദ് പങ്കുവച്ച വിഡിയോയും പോസ്റ്റും വൈറൽ.
‘ഒരു പോസ്റ്റ് ഇട്ടാൽ അതിൽ കുറഞ്ഞത് 2 കമന്‍റ് എങ്കിലും വരും, തടി കൂടിയല്ലോ, വയർ ചാടിയല്ലോ എന്നൊക്കെ പറഞ്ഞു. ഓരോ കമന്റിലും ചെന്നു പറയാൻ തോന്നും ഞാൻ 2 കുട്ടികളുടെ അമ്മയാണെന്നും, 2 C - section കഴിഞ്ഞതാണെന്നും, എന്റെ ഇപ്പോഴത്തെ ഹെൽത്ത് കണ്ടീഷനെ പറ്റിയും ഒക്കെ... ബട്ട് ഇതൊന്നും പോസിബിൾ അല്ലല്ലോ. ഹാ ഇതുപോലെ ബോഡി ഷെയ്മിങ് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇത് നിങ്ങൾക്ക് യൂസ്ഫുൾ ആകും’ എന്നാണ് ലക്ഷ്മി കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ലക്ഷ്മിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
Lakshmi Pramod's Viral Post on Body Shaming: