‘ഈ ചെയ്തതിനെല്ലാം അവന് കിട്ടും...അവൻ ചിലപ്പോൾ അതിലും ഹാപ്പിയായിരിക്കും...’: ക്ഷോഭത്തോടെ അഭിലാഷ് Abhilash Slams Content Creator for Mocking the Differently-Abled
Mail This Article
സോഷ്യൽ മീഡിയ താരവും മുൻ ബിഗ് ബോസ് മൽസരാർത്ഥിയുമായ അഭിലാഷ് ആരാധർക്ക് പ്രിയങ്കരനാണ്. ഡാൻസ് റീലുകളിലൂടെയാണ് അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാറുണ്ട് അഭിലാഷ്.
ഇപ്പോഴിതാ, അഭിലാഷ് പങ്കുവെച്ച പുതിയ വിഡിയോയാണ് വൈറലാകുന്നത്. അബൂബക്കർ റാഷിദ് എന്നയാൾ ചെയ്ത റീൽ വിഡിയോയ്ക്കെതിരെയാണ് അഭിലാഷ് രംഗത്തെത്തിയിരിക്കുന്നത്. അബൂബക്കർ റാഷിദിന്റെ വിഡിയോ ഭിന്നശേഷിക്കാരെ പരിഹസിക്കുന്നതാണെന്ന് അഭിലാഷ് വിമർശിക്കുന്നു.
തന്നെപ്പോലുള്ള ആളുകളുടെ ഫീലിങ്സിനെ പരിഗണിക്കാത്ത രീതിയിലായിരുന്നു റാഷിദിന്റെ വീഡിയോകളെന്നും ഒന്നിലധികം വിഡിയോകൾ ഇത്തരത്തിലുണ്ടെന്നും അഭിലാഷ്.
‘കയ്യോ കാലോ വയ്യാത്തതോ ചെവി കേൾക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വിഡിയോ കാണുമ്പോൾ എത്രത്തോളം വിഷമിക്കും എന്നു ചിന്തിക്കണമായിരുന്നു. ഒരു വിഡിയോയിൽ മാത്രമല്ല കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വിഡിയോ ഇവൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൻ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി. വിഡിയോയ്ക്ക് വന്ന കമന്റുകൾ അവനെ വിമർശിച്ചുകൊണ്ടാണ്. അവൻ ചിലപ്പോൾ അതിലും ഹാപ്പിയായിരിക്കും. ഈ ചെയ്തതിനെല്ലാം അവന് കിട്ടും...’.– അഭിലാഷ് പറയുന്നു.
‘പണ്ട് സിനിമകളിൽ ഭിന്നശേഷിയുള്ളവരെ വെച്ച് കോമഡി സൃഷ്ടിക്കുമായിരുന്നു. ഇപ്പോൾ അതില്ല. കാരണം അതിന് എതിരെ നിയമമുണ്ട്. പരാതിപ്പെടാനും കേസ് ഫയൽ ചെയ്യാനും കഴിയും. ഇവന് എതിരേയും കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ’.– അഭിലാഷ് പറയുന്നു.