ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്.

ഇപ്പോഴിതാ, ഭർത്താവ് അശ്വിൻ ഗണേശിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചതിനു താഴെ മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടി നൽകിയിരിക്കുകയാണ് ദിയ. ‘ഇത് എത്രാമത്തെ ഭർത്താവ് ആണ്’ എന്നാണ് ദിയയെ പരിഹസിച്ച് ഒരാൾ കമന്റിട്ടത്. ഇതിന്, ‘നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ്’ എന്നാണ് ദിയ നൽകിയ മറുപടി. ദിയയുടെ മറുപടി ഇതിനോടകം വൈറലാണ്.

ADVERTISEMENT

കഴിഞ്ഞ ദിവസം കുഞ്ഞിനെ വളര്‍ത്താന്‍ ഉപദേശം തരുന്നവര്‍ക്ക് മറുപടിയുമായി ദിയ എത്തിയിരന്നു. സോഷ്യല്‍ മീഡിയയിലുടെ ജീവിതം അമിതമായി തുറന്നു കാണിക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പരിധിക്കപ്പുറമുള്ള ഉപദേശങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും ദിയ പുതിയ വി‍ഡിയോയിൽ പറഞ്ഞു.

‘കുട്ടിയോടൊപ്പമുള്ള ജീവിതം അമിതമായി കാണിക്കേണ്ടന്നാണ് എന്റെ കാഴ്ചപ്പാട്. ഒരുപാട് അഭിപ്രായങ്ങള്‍ വരും. കുഞ്ഞിന് അത് കൊടുക്കരുത്, ഇത് കൊടുക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്... ഇങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ വരും. എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ട്. എല്ലാവരും ഓരോ രീതിയിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളുണ്ട്. അത് നമ്മള്‍ വളര്‍ന്നു സാഹചര്യങ്ങളും നമ്മളുടെ രീതികളും അനുസരിച്ചിരിക്കും.

ADVERTISEMENT

എല്ലാത്തിനുമുപരിയായി ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുള്ളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി... ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ല’.– ദിയ പറഞ്ഞതിങ്ങനെ.

Diya Krishna's Fierce Reply to Social Media Troll:

Diya Krishna, the popular influencer and daughter of actor Krishna Kumar, has responded powerfully to a troll who questioned her marital status on social media. She also recently addressed unsolicited parenting advice, stating that she knows her child best and doesn't appreciate advice that crosses certain boundaries.

ADVERTISEMENT
ADVERTISEMENT