‘സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു, എനിക്ക് തീരെ സുഖമില്ല’: ആശുപത്രിക്കിടക്കയിൽ നിന്നു വിഡിയോയുമായി പേളി മാണി Pearle Maaney Hospitalized Due to Stomach Infection
Mail This Article
ആരാധകരെ ആശങ്കയിലാഴ്ത്തി ആശുപത്രിക്കിടക്കയിൽ നിന്നു വിഡിയോയുമായി നടിയും അവതാരകയുമായ പേളി മാണി. വയറിൽ ഇൻഫെക്‌ഷനായതാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും സോഷ്യൽ മീഡിയയിലൂടെ പേളി അറിയിച്ചു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും താരം.
‘എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി
എന്നെ കുറിച്ച് ആശങ്കകൾ അറിയിച്ചുള്ള മെസേജുകൾ വന്നത്. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും.
പൂർവാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത്, നമ്മൾ സ്ട്രോങ്ങല്ലേ’. – ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത വിഡിയോയിൽ പേളി പറഞ്ഞതിങ്ങനെ.