ADVERTISEMENT

നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. നടനും മോഡലുമായ ദിലീപാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മെഹന്തി ആഘോഷത്തിന്റെ വിഡിയോകൾ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, വിവാഹ ശേഷം വരന്റെ വീട്ടിലേക്കു പോകും മുൻപ് അനിയത്തി ആദ്യയുമായുള്ള ആര്യയുടെ വൈകാരിക നിമിഷങ്ങളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞനിയത്തിയെ എടുത്ത് സങ്കടത്താൽ‌ കണ്ണു നനഞ്ഞു ചുംബിക്കുന്ന ആര്യയാണ് വിഡിയോയിൽ.

ADVERTISEMENT

ആര്യയ്ക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോഴാണ് താരത്തിന്റെ അമ്മ വീണ്ടും ഗർഭിണി ആയതും അനിയത്തി ജനിച്ചതും. പാലു എന്ന അനിയത്തി ആദ്യ പാർവതിയുടെ വിശേഷങ്ങളെല്ലാം ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മോഹിനിയാട്ടം നർത്തകിയായ ആര്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നു.

ആര്യയുടെയും ആദ്യയുടെയും സ്നേഹനിമിഷങ്ങളുടെ വിഡിയോ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്നത്ര ഹൃദ്യമാണ്. ഇതുപോലെയൊരു ചേച്ചിയെ കിട്ടിയത് ആദ്യയുടെ ഭാഗ്യമെന്നാണ് ആരാധകരുടെ കമന്റുകൾ.

ADVERTISEMENT
Emotional Farewell: Arya Parvathy's Heartwarming Moment with Sister:

Actress and dancer Arya Parvathy recently got married to actor and model Dileep. Their wedding pictures went viral on social media, showcasing an emotional video of Arya's farewell to her younger sister, which has touched many hearts.

ADVERTISEMENT
ADVERTISEMENT