‘ഒന്നും ഇല്ലാത്ത കാലത്ത് സ്നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്നതല്ലേ...’: നിങ്ങളുടെ ലവ് സ്റ്റോറി കേട്ടാൽ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതില്ലെന്നും ആരാധകർ Sujith and Ponnoos Announce Shocking Separation
Mail This Article
വേര്‍പിരിയല്‍ സ്ഥിരീകരിച്ച മല്ലു ഫാമിലിയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ സുജിനും പൊന്നൂസും. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണിവര്‍.
വിവാഹ മോചനം അറിയിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പ് ഇതിനകം ചര്‍ച്ചയാണ്. ‘ആ അധ്യായം അവസാനിപ്പിച്ചു, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു’ എന്നാണ് നിധയുടെ (പൊന്നൂസ്) കുറിപ്പ്. ‘ഇനി ഇതിന്റെ പേരിൽ ആരും ഒരു പ്രശ്നങ്ങളുണ്ടാക്കിയിട്ടോ നെഗറ്റീവ് കമന്റ്സുകൾ ട്രോൾ വീഡിയോകൾ ഉണ്ടാക്കി വരരുത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് ഇനി ഇതിനെപ്പറ്റി പ്രതികരിക്കില്ല...’ എന്നാണ് വിവാഹ മോചനം പ്രഖ്യാപിച്ച് സുജിത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേ സമയം ഇരുവരുടെയും ഈ തീരുമാനത്തെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ആരാധകർ ഏറ്റെടുത്തത്. നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നതും. ‘ഒന്നും ഇല്ലാത്ത കാലത്ത് സ്നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്നത് അല്ലേ പൊന്നൂ.. ഒക്കെ ആയപ്പോ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോവേണോ’ എന്നാണ് ഒരാൾ വിഷമത്തോടെ കമന്റിട്ടത്. ‘എല്ലാം സെറ്റ് ആക്കി ഒരുമിച്ചു ജീവിക്ക് ബ്രോ’, ‘നിങ്ങളുടെ love സ്റ്റോറി കേട്ടാൽ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതില്ല!’, ‘Prank ആയാൽ മതിയാർന്നു, ദൈവത്തിന്റെ നാമത്തിൽ നിങ്ങൾ ഒന്നിക്കട്ടെ’ എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകൾ.
ചുരുക്കത്തിൽ ഇവരുടെ വേർപിരിയൽ സോഷ്യൽ മീഡിയയിൽ വലിച ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.