ആരാണ് പാർവതിയുടെ വരൻ ? ‘വിവാഹനിശ്ചയം കഴിഞ്ഞു...രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ’ എന്നു താരം Parvathy Vijay Announces Second Marriage Plans
Mail This Article
സീരിയൽ താരം പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പ്രണയ ദിനത്തിലാണ് പാർവതി പങ്കിട്ടത്. വരൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തങ്ങള്‍ രണ്ടു പേരുടെയും കൈകളില്‍ മകള്‍ യാമിയുടെ കൈകള്‍ സുരക്ഷിതമാണെന്ന് കാണിക്കുന്ന രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്.
‘വിവാഹനിശ്ചയം കഴിഞ്ഞു...ഞങ്ങളുടെ രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിൾ പേരൻറ് എന്ന നിലയിൽ വീണ്ടും ഒരാളെ വിവാഹം കഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ യാമിയും ഞാനും ഞങ്ങളെ പരിപാലിക്കുന്ന, സ്നേഹിക്കാൻ മനസുള്ള ഒരു മനോഹരമായ ഹൃദയത്തെ കണ്ടെത്തി. ദൈവത്തിനും എന്റെ കുടുംബത്തിനും ഞങ്ങളോടൊപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്കും നന്ദി. എല്ലാ മാധ്യമങ്ങളും ദയവായി എന്റെ സ്വകാര്യ ഇടത്തിൽ ഇടപെടുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇതാണ് എന്റെ ജീവിതം... എന്റെ കഥ. ശരിയായ സമയത്ത് അദ്ദേഹത്തെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തും’.– പാർവതി കുറിച്ചു.
സീരിയൽ ക്യാമറാമാൻ അരുൺ അജയിയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ വർഷമാണ് വിവാഹമോചിതയാകുന്നുവെന്ന് പാർവതി വെളിപ്പെടുത്തുന്നത്.